ADVERTISEMENT

തണ്ണിത്തോട് ∙ പുതിയ കുട്ടവഞ്ചികളെത്തിയതോടെ അടവിയിൽ ആവേശത്തിരയിളക്കം. ടാർ തേച്ച് ബലപ്പെടുത്തിയ കുട്ടവഞ്ചികൾ നീറ്റിലിറക്കിയതോടെ സഞ്ചാരികളുടെ തിരക്കേറി. ദിവസങ്ങൾക്ക് മുൻപാണ് ഹൊഗനെക്കലിൽ നിന്ന് 26 കുട്ടവഞ്ചികൾ അടവിയിൽ എത്തിച്ചത്. ടാർ പൂശി ബലപ്പെടുത്തി ഉണങ്ങിയതോടെ സവാരി പുതിയ കുട്ടവഞ്ചികളിലായി. കല്ലാറ്റിലെ മുണ്ടോംമൂഴി കടവിൽ സവാരിക്കായി നിരത്തിയിട്ടിരിക്കുന്ന കുട്ടവഞ്ചികൾ സഞ്ചാരികൾക്ക് കാഴ്ചയായിരുന്നു.

ഇന്നലെ 103 സവാരികളിലായി 51,500 രൂപയുടെ ടിക്കറ്റ് വരുമാനമുണ്ടായി. ക്രിസ്മസ് സീസണിൽ ആവശ്യത്തിന് കുട്ടവ‍ഞ്ചികൾ ഇല്ലാതിരുന്നതു കാരണം വരുമാനത്തിൽ ഇടിവ് സംഭവിച്ചിരുന്നു. വൈകിയാണെങ്കിലും പുതിയ കുട്ടവഞ്ചികൾ എത്തിയതോടെ മികച്ച വരുമാനത്തിലേക്ക് കടക്കുകയാണ്. പുതിയ കുട്ടവഞ്ചികളിലേറി കല്ലാറിന്റെ കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചുകഴിഞ്ഞു. കാത്തുനിന്ന് മടുക്കാതെ ഇനി സഞ്ചാരികൾക്ക് സവാരി നടത്താം. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക് ഏറുമെന്ന പ്രതീക്ഷയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com