ADVERTISEMENT

പത്തനംതിട്ട ∙ ശബരിമല വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി രേഖ തയാറാക്കലും സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട്ടിൽ പുതിയ മ്യൂസിയവും പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ശബരിമല വിമാനത്താവള പദ്ധതി ആദ്യമായി ബജറ്റിൽ ഇടംപിടിച്ചു. നേരത്തെ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തെങ്കിലും ബജറ്റിൽ വരുന്നത് ആദ്യമായാണ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ പുനർ നിർമാണം ഉടൻ തുടങ്ങുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.

ജില്ലയ്ക്കു ലഭിച്ച പ്രധാന പദ്ധതികൾ:

അടൂർ
∙ അടൂർ പിഡബ്ല്യുഡി കോംപ്ലക്സിന് 3 കോടി.
∙ അഗ്നിശമന രക്ഷാകേന്ദ്രത്തിന് 5 കോടി.
∙ അടൂർ ടൗണിൽ പള്ളിക്കലാറിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണ ഭിത്തി കെട്ടുന്നതിനും 8 കോടി.
∙ അടൂർ കെഎസ്ആർടിസി ജംക്‌ഷനിൽ നടപ്പാലത്തിന് 5 കോടി.
∙ അടൂരിൽ സാംസ്കാരിക സമുച്ചയത്തിന് 5 കോടി.
അടൂർ പുതിയകാവിൽചിറയുടെ വികസനത്തിന് 5 കോടി.
∙ അടൂർ റവന്യു കോംപ്ലക്സിന് 2 കോടി.
∙ അടൂർ ഹോമിയോ കോംപ്ലക്സിന് 8 കോടി.
∙ മണ്ണടി വേലുത്തമ്പി ദളവ പഠന ഗവേഷണ കേന്ദ്രത്തിന് 2 കോടി.
∙ പന്തളം സബ്റജിസ്ട്രാർ ഓഫിസിനും സബ്ട്രഷറി ഓഫിസിനും പന്തളം എഇ ഓഫിസിനും 2 കോടി വീതം.
∙ കുരമ്പാല–പൂഴിക്കാട്–മുട്ടാർ വലക്കടവ്–മണികണ്ഠനാൽത്തറ റോഡിനും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും 5.8 കോടി.
∙ കീരുകുഴി താമരശ്ശേരി–തോലൂഴം റോഡിന് ഒരു കോടി.
∙ കൊടുമൺ പട്ടംതറ–ഒറ്റത്തേക്ക് റോഡിന് 2 കോടി.
∙ കൊടുമൺ മുല്ലോട്ട് ഡാം വികസനത്തിന് 1.5 കോടി.

ആറന്മുള
∙ സുഗതകുമാരിയുടെ വാഴുവേലിൽ തറവാട്ടിൽ മ്യൂസിയം സ്ഥാപിക്കുന്നതിന് 2 കോടി രൂപ.
∙ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് 10 കോടി.
∙ കോഴിപ്പാലം - കാരയ്ക്കാട് റോഡിന് 5 കോടി.
∙ ആറാട്ടുപുഴ - ചെട്ടിമുക്ക് റോഡിലെ കോട്ടപ്പാലത്തിന് 3.5 കോടി.
∙ പുത്തൻകാവ് - ഇരവിപേരൂർ റോഡിന് 6 കോടി.
∙ പത്തനംതിട്ടയിൽ അനുവദിച്ച പുതിയ വനിതാ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് 50 ലക്ഷം രൂപ.
∙ ജില്ലാ ആസ്ഥാനത്ത് പൊലീസ് കൺട്രോൾ റൂം.

റാന്നി
∙ റാന്നി താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, പെരുനാട് മിനി സിവിൽ സ്റ്റേഷൻ,ബൊട്ടാണിക്കൽ ഗാർഡൻ, അയിരൂർ ഐഎച്ച്ആർഡി കോളജ്, അയിരൂർ ഗവ. എച്ച്എസ്എസ്, കടുമീൻചിറ ഗവ. എച്ച്എസ്എസ്, ഇടമുറി ഗവ. എച്ച്എസ്എസ്, വെച്ചൂച്ചിറ കോളനി ഗവ. എച്ച്എസ്എസ്, എഴുമറ്റൂർ ഗവ. എച്ച്എസ്എസ്, കീക്കൊഴൂർ ഗവ. എച്ച്എസ്, കിസുമം ഗവ. എച്ച്എസ്എസ്, റാന്നി ഓട്ടിസം സെന്റർ എന്നിവയ്ക്കു കെട്ടിടം നിർമിക്കും.
∙ റാന്നി, അയിരൂർ, പേഴുംപാറ, ജണ്ടായിക്കൽ, ചേത്തയ്ക്കൽ എന്നിവിടങ്ങളിൽ സ്റ്റേഡിയം നിർമാണം.
∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിലേക്കുള്ള വിവിധ റോഡുകൾ, ബൈപാസുകൾ മേൽപ്പാലങ്ങൾ എന്നിവയുടെ നിർമാണം.

തിരുവല്ല
∙ എംസി റോ‍ഡിൽ മുത്തൂരിൽ മേൽപ്പാലം നിർമിക്കുന്നതിന് 25 കോടി.
∙ കാവുംഭാഗം -മുത്തൂർ റോഡിലെ മന്നങ്കരച്ചിറ പാലത്തിനു 10 കോടി, പന്നായി-തേവേരി റോഡ് – 23 കോടി, നിരണം ഡക്ക് ഫാം-ആലംതുരുത്തി-കുത്തിയതോട്-ഇരമല്ലിക്കര റോഡ്- 20 കോടി, കാഞ്ഞിരത്തുംമൂട്- ചാത്തങ്കരി-മണക്ക് ആശുപത്രി റോഡ് - 30 കോടി, നടയ്ക്കൽ - മുണ്ടിയപ്പള്ളി - പുന്നിലം-കമ്മാളത്തകിടി റോഡ്– 10 കോടി, മൂശാരിക്കവല-മാന്താനം റോ‍ഡ്- 10 കോടി, ബിഷപ് എസി റോഡ്- 5 കോടി, കാവനാൽക്കടവ് റോഡ് - 15 കോടി.
∙ എല്ലാ പദ്ധതികൾക്കും ടോക്കൺ തുക മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
∙ താലൂക്ക് ആശുപത്രിയുടെ ഒപി വിഭാഗം കെട്ടിട നിർമാണത്തിന് 15 കോടി വകയിരുത്തി. 20 ശതമാനം തുകയായ 3 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.

കോന്നി
∙ കോന്നി ബൈപാസിന് 40 കോടി രൂപ. പത്തനംതിട്ട, പുനലൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് ടൗണിൽ പ്രവേശിക്കാതെ പോകാം.
∙ പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായി കോന്നി സെൻട്രൽ ജംക്‌ഷനിൽ മേൽപ്പാലം. 70 കോടി.
∙ പ്രമാടത്ത് ഉന്നത നിലവാരമുള്ള സ്റ്റേഡിയത്തിന് 10 കോടി.
∙ കോന്നിയിൽ പുതിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. 10 കോടി.
∙ കലഞ്ഞൂരിൽ പുതിയ സർക്കാർ പോളിടെക്നിക്കിന് 50 കോടി.
∙ തണ്ണിത്തോട്ടിൽ മലഞ്ചരക്ക് സംഭരണ സംസ്കരണ കേന്ദ്രം തുടങ്ങാൻ 2 കോടി.
∙ കോന്നിയിൽ പിഡബ്ല്യുഡി റെസ്റ്റ്ഹൗസ് – 10 കോടി.
∙ വള്ളിക്കോട്ട് ഗവ. ഐടിഐ സ്ഥാപിക്കാൻ 25 കോടി.
∙ കോന്നി താലൂക്ക് ആശുപത്രിയിൽ പേ വാർഡിന് 5 കോടി.
∙ കോന്നി സഞ്ചായത്ത് കടവ് കേന്ദ്രമാക്കി ടൂറിസം പദ്ധതിക്ക് 10 കോടി.
∙ കോന്നി മെഡിക്കൽ കോളജിന് 5 കോടി രൂപ നിർമാണ പ്രവർത്തനങ്ങൾക്കും 15 ലക്ഷം രൂപ ഉപകരണങ്ങൾ വാങ്ങാനും.
∙ റോഡ് വികസനത്തിന് 100 കോടി രൂപ. കൈപ്പട്ടൂർ- വള്ളിക്കോട് 6 കോടി, 22–ാം ബ്ലോക്ക് - സീതത്തോട് - കൊച്ചുകോയിക്കൽ - അളിയൻ മുക്ക് - ആങ്ങമൂഴി-കോട്ടമൺപാറ- അള്ളുങ്കൽ - മണക്കയം റോഡ് 30 കോടി, കൊക്കാത്തോട് - കല്ലേലി റോഡ്- 10 കോടി, കല്ലേലി - ഊട്ടുപാറ റോഡ്- 3 കോടി, എരപ്പക്കുഴി- പ്രമാടം ടെംപിൾ - വലഞ്ചുഴി അമ്പലം റോഡ് -20 കോടി, ആഞ്ഞിലികുന്ന്-ഇരുമ്പൻതോട് - മലയാലപ്പുഴ റോഡ്-23 കോടി, മഞ്ഞക്കടമ്പ് -മാവനാൽ റോഡ്- 8 കോടി, ഏനാദിമംഗലം -പന്നിവിഴ റോഡ് - 15 കോടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com