ADVERTISEMENT

പത്തനംതിട്ട ∙ കോവിഡ് വാക്സീൻ (കോവിഷീൽഡ്) വിതരണം ഇന്ന് 9ന് ആരംഭിക്കും. ജില്ലയിലെ 9 കേന്ദ്രങ്ങളിലാണ് വാക്സീൻ കുത്തിവയ്പു നടക്കുന്നത്. ദിവസവും നൂറ് പേർക്കു വീതമാണ് വാക്സീൻ വിതരണം ചെയ്യുന്നത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം നൽകുക. മുൻകൂട്ടി അറിയിപ്പു കിട്ടിയതനുസരിച്ച് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്നവർക്ക് വാക്‌സീൻ നൽകുന്നതിനു മുൻപ് വ്യക്തി വിവരങ്ങളുടെ സ്ഥിരീകരണം നടത്തും. ഇതിനായി തിരിച്ചറിയൽ കാർഡ് ഉപയോഗിക്കും. കോവിഡ് വാക്സീൻ കേരളത്തിൽ; അറിയേണ്ടതെല്ലാം >>

  അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച കോവിഷീൽഡ് വാക്സീൻ സൂപ്രണ്ട് ഡോ.എസ്. സുഭഗന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.
അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച കോവിഷീൽഡ് വാക്സീൻ സൂപ്രണ്ട് ഡോ.എസ്. സുഭഗന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

തുടർന്നാണ് കുത്തിവയ്പ് എടുക്കുന്നത്. അതിനുശേഷം പ്രത്യേക മുറിയിൽ ഇവരെ 30 മിനിറ്റോളം നിരീക്ഷണത്തിൽ വയ്ക്കും. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു ബോധ്യമായാൽ തിരിച്ചയയ്ക്കും. കുത്തിവയ്പിനു ശേഷം എന്തെങ്കിലും അസ്വസ്ഥതകൾ ഉള്ളവരെ പ്രത്യേകമായി പരിശോധിക്കാനും അവർക്കു വേണ്ട ചികിത്സ നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ആദ്യ വാക്സീൻ നൽകുന്ന ചടങ്ങ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിഎംഒ ഡോ. എ.എൽ. ഷീജയുടെ നേതൃത്വത്തിൽ നടക്കും.

 വാക്സീൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ.
വാക്സീൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ. വാക്സീൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ. വാക്സീൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ. വാക്സീൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ. വാക്സീൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ.

കുത്തിവയ്പ്കേന്ദ്രങ്ങൾ
∙ കോഴഞ്ചേരി ജില്ലാ ആശുപത്രി
∙ അടൂർ, പത്തനംതിട്ട ജനറൽ ആശുപത്രികൾ
∙ കോന്നി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികൾ
∙ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രി
∙ കൊറ്റനാട് സർക്കാർ ഹോമിയോ ആശുപത്രി
∙ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി

 

ഇന്നലെ 443 പേർ പോസിറ്റീവ്
ജില്ലയിൽ ഇന്നലെ 275 പേർ കോവിഡ് മുക്തരായി. 443 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
∙ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ–37143
∙ സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ– 32270
∙ ആകെ മുക്തരായവർ–30070
∙ നിരീക്ഷണത്തിൽ ഉള്ളവർ–19430
∙ ഇതുവരെ സ്വീകരിച്ച സാംപിളുകൾ–348929
∙ ഫലം ലഭിക്കാനുള്ള സാംപിളുകൾ–2738.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com