ADVERTISEMENT

റാന്നി ∙ സ്കൂട്ടർ മറിഞ്ഞ് ടോറസ് ലോറിക്ക് അടിയിൽപ്പെട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഉന്നക്കാവ് കളമ്പാല തേക്കുംകാലായിൽ എം.പി.ജോർജിന്റെ മകൻ ജസ്റ്റിൻ ജോർജ് (സഞ്ചു–41) ആണ് മരിച്ചത്. ഇന്നലെ 3.15ന് ചെട്ടിമുക്ക് – വലിയകാവ് റോഡിൽ പുള്ളോലി ജംക്‌ഷനും സിറ്റഡൽ സ്കൂളിനും മധ്യേയാണ് സംഭവം.

ഈട്ടിച്ചുവട് ഭാഗത്ത്നിന്നു പുള്ളോലിയിലേക്കു വരുകയായിരുന്നു സഞ്ചു. എതിരെ വന്ന ലോറിക്ക് സമീപം സ്കൂട്ടർ മറിഞ്ഞ് സഞ്ചു അടിയിൽപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ പിൻചക്രം കയറിയിറങ്ങിയ സഞ്ചു സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ.

മുൻപ് തിരുവല്ല കേന്ദ്രമായ ബോധനയിൽ സഞ്ചു പ്രവർത്തിച്ചിരുന്നു. സ്വകാര്യ ബാങ്കിന്റെ വായ്പ വിഭാഗത്തിലെ കലക്‌ഷൻ ഏജന്റായിരുന്നു. മാതാവ്: മേരിക്കുട്ടി. ഭാര്യ: ജോസി. മക്കൾ: ഒലീവിയ, ഒമേറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com