ADVERTISEMENT

അത്തിക്കയം ∙മടന്തമൺ–വെച്ചൂച്ചിറ റോഡിൽ വീണ്ടും അപകടം. മടന്തമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ചാപ്പലിനു മുന്നിലെ വളവിൽ കഴിഞ്ഞ ദിവസം ടിപ്പർ ലോറി മറിഞ്ഞ അതേ സ്ഥലത്ത് ചരക്കുമായെത്തിയ വാൻ മറിഞ്ഞു. ആർക്കും പരുക്കില്ല.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. വളവ് തിരിക്കുന്നതിനു മുൻപ് നിയന്ത്രണം വിട്ട വാൻ പുത്തൻപുരമണ്ണിൽ രാജന്റെ പുരയിടത്തേക്കു മറിയുകയായിരുന്നു.

 കഴിഞ്ഞ ദിവസം കരിങ്കല്ലുമായെത്തിയ ലോറിയാണ് മറിഞ്ഞത്. അത് ഇവിടെ നിന്നു നീക്കിയിട്ടില്ല. പിന്നാലെയാണ് അടുത്ത അപകടം.അടുത്തിടെ ഉന്നത നിലവാരത്തിൽ വികസിപ്പിച്ച റോഡാണിത്. റോഡ് പണിക്കു ശേഷം ചെമ്പനോലിക്കും മടന്തമണ്ണിനും മധ്യേ വാഹന അപകടങ്ങൾ വർധിച്ചു. പത്തോളം അപകടങ്ങൾ അടുത്തിടെ നടന്നു. മരണവും സംഭവിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com