ADVERTISEMENT

തിരുവല്ല ∙ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബൂത്തുകൾ ക്രമീകരിച്ചെങ്കിലും തിരക്ക് എങ്ങനെ കുറയ്ക്കാമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. തിരുവല്ല നിയോജകമണ്ഡലത്തിലെ 208 ബൂത്തുകളിൽ 103 ഇടത്ത് അനുബന്ധ ബൂത്തുകൾ സ്ഥാപിക്കുന്നുണ്ട്. 1000 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകൾ രണ്ടായി വിഭജിച്ച് പ്രവർത്തിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരമാണ് നടപടി. ഇപ്രകാരമാണ് 103 ഇടത്ത് അനുബന്ധ ബൂത്തുകൾ തുടങ്ങേണ്ടിവരുന്നത്.

അവസാനം എടുത്ത കണക്കുപ്രകാരം 28 കേന്ദ്രങ്ങളിൽ നാലിൽ കൂടുതൽ ബൂത്തുകൾ പ്രവർത്തിക്കേണ്ടിവരും. ഇതോടെ ഒരേ സമയം രണ്ടിടത്തായി രണ്ടു പേർക്ക് വോട്ടു ചെയ്യാം എന്നതാണ് പ്രത്യേകത. ബൂത്തുകൾ തമ്മിൽ വലിയ അകലമില്ലാത്തതിനാൽ പുറത്ത് ആളു കൂടുന്നത് ഒഴിവാക്കേണ്ടി വരും.അനുബന്ധ ബൂത്തു തുടങ്ങുന്നതിനു ഓരോ ബൂത്തിലും 10 ഉദ്യോഗസ്ഥർ വീതം കൂടുതലായി വേണ്ടിവരും. പോളിങ് യന്ത്രങ്ങളും സാമഗ്രികളും വേണം. ഒരു പ്രിസൈഡിങ് ഓഫിസർ, 3 പോളിങ് ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥൻ, 4 വൊളന്റിയർമാർ, ഒരു ബൂത്ത് ലെവൽ ഓഫിസർ എന്നിവരാണ് ഓരോ ബൂത്തിലേക്കും വേണ്ടത്.

നാലിൽ കൂടുതൽ പോളിങ് സ്റ്റേഷൻ പ്രവർത്തിക്കേണ്ടിവരുന്ന കേന്ദ്രങ്ങൾ:

∙ കുന്നന്താനം പഞ്ചായത്തിലെ പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂളിൽ 4 ബൂത്തുകളും 4 അനുബന്ധ ബൂത്തുകളും ഉണ്ട്. എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ 3 ബൂത്തുകളും 2 അനുബന്ധ ബൂത്തുകളും ആഞ്ഞിലിത്താനം ഗവ.മോഡൽ ന്യൂ എൽപി സ്കൂളിൽ 2 അനുബന്ധ ബൂത്തുകൾപ്പെടെ 4 ബൂത്തുകൾ പ്രവർത്തിക്കും.
∙ ആനിക്കാട് രണ്ടിടത്താണ് 4 ബൂത്തുകൾ ഉള്ളത്. സിഎംഎസ് ഹൈസ്കൂളിലും സെന്റ് മേരീസ് ഹൈസ്കൂളിലും. സിഎംഎസിൽ രണ്ടും സെന്റ് മേരീസിൽ ഒന്നും അനുബന്ധ ബൂത്തുകളാണ്.

∙ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂളിൽ 2 അനുബന്ധ ബൂത്ത് ഉൾപ്പെടെ 4 ബൂത്തു വേണം. സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിലും കീഴ്‌വായ്പൂര് ഗവ.വിഎച്ച്എസ്എസിലും 3 അനുബന്ധം ഉൾപ്പെടെ 6 ബൂത്തുകൾ വീതമാണ് പ്രവർത്തിക്കേണ്ടത്.
∙ കവിയൂരിൽ മുണ്ടിയപ്പള്ളി സിഎംഎസ്എച്ച്എസ്എസിൽ 4 ബൂത്തുകൾ ഉള്ളപ്പോൾ കെഎൻഎം ഹൈസ്കൂളിൽ 4 ബൂത്തുകളും 2 അനുബന്ധ ബൂത്തും ഉൾപ്പെടെ 6 ബൂത്തുകൾ ഉണ്ടാകും.
∙ പുറമറ്റത്ത് വെണ്ണിക്കുളം സെന്റ് ബഹന‌ാൻസ് ഹൈസ്കൂളിൽ 4 ബൂത്തും 2 അനുബന്ധ ബൂത്തും പുറമറ്റം ഗവ.എൽപിഎസിൽ 3 ബൂത്തും 2 അനുബന്ധ ബൂത്തുകളുമാണ് ഉള്ളത്.

∙ തിരുവല്ല നഗരസഭയിലെ കുറ്റപ്പുഴ വില്ലേജിൽ ചുമത്ര ഗവ.യുപി സ്കൂളിൽ 2 അനുബന്ധ ബൂത്ത് ഉൾപ്പെടെ 5 ബൂത്തുകളും മുത്തൂർ എൻഎസ്എസ് ഹൈസ്കൂളിലും മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂളിലും 2 അനുബന്ധം ഉൾപ്പെടെ 4 ബൂത്തുകൾ വീതം പ്രവർത്തിക്കും. മീന്തലക്കര മാർത്തോമ്മാ സേവികാ സംഘം യുപി സ്കൂളിൽ 3 ബൂത്തും 2 അനുബന്ധബൂത്തും ഉൾപ്പെടെ 5 ബൂത്തുകളാണുള്ളത്.
∙ കാവുംഭാഗം വില്ലേജിലെ അഴിയിടത്തുചിറ ഗവ. ഹൈസ്കൂളിൽ 4 ബൂത്തുകളും ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ 3 ബൂത്തും 3 അനുബന്ധ ബുത്തുകളും ഉൾപ്പെടെ 6 ബൂത്തുകളുണ്ട്. തുകലശേരി സിഎംഎസ് ഹൈസ്കൂളിലും മൂന്നും മൂന്നും ആറു ബൂത്തുകൾ പ്രവർത്തിക്കും.
∙ പെരിങ്ങര ഗവ.ഗേൾസ് ഹൈസ്കൂളിൽ 2 അനുബന്ധം ഉൾപ്പെടെ 4 ബൂത്തുകളും പിഎംവി ഹൈസ്കൂളിൽ 2 അനുബന്ധം ഉൾപ്പെടെ 5 ബൂത്തുകളും ഉണ്ട്.

∙ നെടുമ്പ്രം പൊടിയാടി ഗവ. എൽപി സ്കൂളിൽ 2 അനുബന്ധ ബൂത്ത് ഉൾപ്പെടെ 5 ബൂത്തുകൾ പ്രവർത്തിക്കും. പുതിയകാവ് ഗവ. ഹൈസ്കൂളിൽ 3 ബൂത്തും ഒരു അനുബന്ധ പൂത്തുമാണ് വേണ്ടത്.
∙ കുറ്റൂർ ഗവ. ഹൈസ്കൂളിൽ 3 ബൂത്തുകൾക്കും 3 അനുബന്ധ ബൂത്ത് ഉണ്ട്.
∙ കടപ്രയിൽ കണ്ണശ്ശ സ്മാരക ഗവ. എച്ച്എസ്എസിൽ 3 ബൂത്തുകളും 2 അനുബന്ധ ബൂത്തുകളും മാന്നാർ എംഎസ്എം യുപിഎസിൽ രണ്ടും രണ്ടും നാല് ബൂത്തുകളും പരുമല സെന്റ് ഫ്രാൻസിസ് എൽപി സ്കൂളിൽ 3 ബൂത്തും ഒരു അനുബന്ധ ബൂത്തും പ്രവർത്തിക്കും. നിരണം വടക്ക് സെൻട്രൽ എൽപി സ്കൂളിൽ 2 ബൂത്തും 2 അനുബന്ധ ബൂത്തുകളും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com