ADVERTISEMENT

പത്തനംതിട്ട ∙ നഗരത്തെ സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായുള്ള രാത്രികാല സ്ക്വാഡിന്റെ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. രാത്രികാലങ്ങളിൽ നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യം തള്ളുന്നതായി ശ്രദ്ധയിൽപെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയത്.

സമീപ പഞ്ചായത്തുകളിലെ കോഴിക്കടകളിലെയും ഹോട്ടലുകളിലെയും മാലിന്യം പോലും റിങ് റോഡ് അടക്കമുള്ള പ്രദേശങ്ങളിൽ തള്ളുകയാണു പതിവ്. ഇങ്ങനെ ചെയ്യുന്നവരെ കണ്ടെത്തി പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്. പൊലീസ്, ആർടിഒ, അഗ്നിരക്ഷാസേന എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് സ്ക്വാഡ് പ്രവർത്തിക്കുക.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ജെറി അലക്സ്, എസ്.ഷെമീർ, നഗരസഭാംഗങ്ങളായ പി.കെ.അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സൂപ്പർവൈസർമാരായ ബാബു കുമാർ, ബിനു ജോർജ്, ദീപു, ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് വൊളന്റിയേഴ്സ് എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com