ADVERTISEMENT

അടൂർ ∙ അച്ഛൻ വരപ്പിച്ചു സൂക്ഷിച്ച നവോത്ഥാന കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന പഴയകാല ഛായാ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കാലശേഷവും കാത്തു സൂക്ഷിക്കുകയാണ് അടൂർ എംജി റോഡിൽ കണിയാംപറമ്പിൽ വീട്ടിൽ സുരേഷ് ബാബു.അടൂർ ജനറൽ ആശുപത്രിക്കു സമീപത്തായി ഹോട്ടൽ നടത്തിക്കൊണ്ടിരുന്ന പിതാവ് പി. ചെല്ലപ്പൻ  പഴയകാല പ്രമുഖരുടെ 40ൽ ഏറെ ഛായാചിത്രങ്ങൾ ഹോട്ടലിലും വീട്ടിലുമായി വരപ്പിച്ചു വച്ചിരുന്നു. അത് മകൻ സുരേഷ് ബാബു ഇപ്പോഴും സൂക്ഷിക്കുന്നു.കാൾ മാർക്സ്, ലെനിൻ, എംഗൽസ്, ശ്രീനാരായണഗുരു, കുമാരനാശാൻ, സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, നേതാജി സുഭാഷ് ചന്ദ്രബോസ്, ശ്രീരാമകൃഷ്ണ പരമഹംസർ, ശാരദാ ദേവി, എ.കെ.ജി, ഇന്ദിരാഗാന്ധി, എ.ടി.കോവൂർ തുടങ്ങിയവരുടെ വലിയ ഛായാചിത്രങ്ങളാണ് ആർട് ഗാലറി പോലെ കണിയാംപറമ്പിൽ വീട്ടിലുള്ളത്. ഇതു കൂടാതെ രാസലീല വർണിക്കുന്ന ചിത്രങ്ങളുമുണ്ട്.

കെഎസ്ആർടിസിയിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രൻ, ഭരണിക്കാവ് സ്വദേശിയായ രാധാകൃഷ്ണൻ എന്നീ ചിത്രകാരന്മാരാണ് ചെല്ലപ്പന്റെ ആഗ്രഹപ്രകാരം അന്ന് ചിത്രങ്ങൾ വരച്ചു നൽകിയത്. 90–ാം വയസ്സിൽ മരിക്കുന്നതുവരെ ചെല്ലപ്പൻ ഈ ചിത്രങ്ങൾ ഫ്രെയിമിൽ പെയിന്റും വാർണിഷും അടിച്ചു സൂക്ഷിക്കുകയായിരുന്നു. ഈ ദൗത്യമാണ് മകൻ സുരേഷ് ഏറ്റെടുത്തത്. ചിത്രങ്ങൾ കാണാൻ പുതിയ തലമുറയിലെ ചിത്രകാരന്മാർ പലരും എത്തുന്നുണ്ടെന്ന് എസ്ബി ബുക്ക് സ്റ്റാൾ ഉടമസ്ഥനും പന്നിവിഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ സുരേഷ് ബാബു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com