ADVERTISEMENT
റാന്നി ∙ പമ്പാനദിയിലൂടെ ഒഴുകുന്ന നിലയിൽ മൃതദേഹം കാണപ്പെട്ടു. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെയാണ് വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ ഇടക്കുളം ചൊവ്വൂർ കടവിൽ മൃതദേഹം കണ്ടത്. സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന റബർ ഡിങ്കി ബോട്ടുമായി അടുത്തു വരെ എത്തിയെങ്കിലും മൃതദേഹം വെള്ളത്തിൽ താഴുകയായിരുന്നു.റാന്നി വലിയപാലത്തിനു താഴെ വരെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ്റിൽ ജലനിരപ്പ് ഉയർന്നതതിനൽ വൈകിട്ട് തിരച്ചിൽ അവസാനിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com