ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്ത് ആദ്യമായി കോവിഡ് വാക്സീൻ വിതരണം നടക്കുന്ന ഇന്നു ജില്ലയിൽ കുത്തിവയ്പു നടക്കുന്നതു 11 കേന്ദ്രങ്ങളിൽ. വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല, വിതുര താലൂക്ക് ആശുപത്രികൾ, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, വർക്കല ജില്ല ആയുർവേദ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരുവനന്തപുരം കിംസ് ആശുപത്രി, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണു കേന്ദ്രങ്ങൾ. കോവിഡ് വാക്സീൻ കേരളത്തിൽ; അറിയേണ്ടതെല്ലാം >>

കുത്തിവയ്പ്പിനെക്കുറിച്ചു വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാവിലെ 10നു പാങ്ങപ്പാറ ആശുപത്രിയിൽ എത്തും. തിരുവനന്തപുരത്ത് 64,020 ഡോസാണു വിതരണം ചെയ്യുന്നത്. എറണാകുളം കഴിഞ്ഞാൽ (73,000) ഏറ്റവും കൂടുതൽ ഡോസ് വാക്സീൻ തിരുവനന്തപുരത്തു വിതരണം ചെയ്യും. ഇവിടെ 56000 ആരോഗ്യപ്രവർത്തകർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ചികിത്സ വിഭാഗങ്ങളിലെയും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും വിദ്യാർഥികളും ക്ലിനിക്കൽ ലാബുകളിലെ ജീവനക്കാരും ആരോഗ്യപ്രവർത്തകരുടെ പട്ടികയിലുണ്ട്.

വിവിധ വാക്സീനുകളുടെ ഇന്ത്യയിലെ ഉൽപാദനം

ബിസിജി (ബാസിലസ് കാമറ്റെ ഗുറിൻ) 1836 ലക്ഷം ഡോസ്
ഡിപിടി (ഡിപ്തീരിയ പെറ്റസിസ് ടെറ്റനസ്) 634 ലക്ഷം ഡോസ്
ടിടി (ടെറ്റനസ് ടോക്സോയിഡ്) 3787 ലക്ഷം ഡോസ്

ഒപിവി (ഓറൽ പോളിയോ വാക്സീൻ) 7778 ലക്ഷം ഡോസ്
മീസിൽസ് –1550 ലക്ഷം ഡോസ്
ടിഡി (ടെറ്റനസ് ഡിപ്തീരിയ) – 1200 ലക്ഷം ഡോസ്
ഹെപ്പറ്റൈറ്റിസ് ബി– 860 ലക്ഷം ഡോസ്
എംഎംആർ (മീസിൽസ് മംപ്സ് ആൻഡ് റുബെല്ല)– 513 ലക്ഷം ഡോസ്
പെന്റാവാലന്റ് – 2565 ലക്ഷം ഡോസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com