ADVERTISEMENT

പാറശാല∙ യുവതിയെ വീട്ടിൽ കടന്ന് കയറി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കെ‍ാറ്റാമം പുതുക്കുളം സന്തോഷ് ഭവനിൽ ഒ‍ാട്ടോ ഡ്രൈവർ സന്തോഷ് (28) ആണ് അറസ്റ്റിലായത്. ദിവസങ്ങൾക്ക് മുൻപ് രാത്രി വീടിന്റെ പിൻ ഭാഗത്ത് കൂടെ എത്തിയ യുവാവ് അടുക്കളയിൽ നിൽക്കുകയായിരുന്ന യുവതിയെ വായ് പെ‍ാത്തി പിടിച്ച് ഉപദ്രവിക്കാൻ ശ്രമം നടത്തി. ഇവർ ബഹളം കൂട്ടിയതോടെ ഒ‍ാടി രക്ഷപ്പെട്ട യുവാവിന്റെ മെ‍ാബൈൽ വീട്ടു വളപ്പിൽ നിന്ന് ലഭിച്ചതാണ് തെളിവായത്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി പാറശാല പെ‍ാലീസിന് കൈമാറി.

വീട്ടിൽ കടന്ന് ഉപദ്രവിക്കാൻ ശ്രമിച്ചിട്ടും പെ‍ാലീസ് മോഷണ കേസ് മാത്രം ചുമത്താൻ നീക്കം നടത്തി എങ്കിലും പ്രതിഷേധം ഉയർന്നതോടെ ആണ് പീഡനശ്രമത്തിനു കേസ് എടുക്കാൻ തയാറായത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയവരോട് ഇത്തരത്തിൽ ഒരു കേസ് എടുത്തിട്ടില്ലെന്ന് ആയിരുന്നു സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടറുടെ വിശദീകരണം. മാസങ്ങൾക്ക് മുൻപ് റോഡിലൂടെ നടന്ന് വരികയായിരുന്ന കെ‍ാറ്റാമത്തെ ഒരു സ്വകാര്യ സ്കൂൾ അധ്യാപികയുടെ കൈക്ക് കടന്ന് പിടിച്ചും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com