ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ കോളജ്, ആർസിസി, ശ്രീചിത്ര, എസ്എടി തുടങ്ങിയ ആശുപത്രികളിൽ പോകേണ്ടവർക്ക് അതിരാവിലെ തന്നെ നേരിട്ടെത്താൻ  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും നേരിട്ടു മെഡിക്കൽ കോളജിലേക്കും തലസ്ഥാനത്തെ വിവിധ പ്രധാനപ്പെട്ട ആശുപത്രികളിലേക്കും  27 മുതൽ രാവിലെയും വൈകിട്ടും കെഎസ്ആർടിസി  സർവീസ് ആരംഭിക്കുന്നു. നഗരത്തിനുള്ളിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് കെ.എസ്.ആർ.ടി.സി പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ആശുപത്രി ജീവനക്കാരുടെയും  പൊതുജനങ്ങളുടെയും ഇടയിൽ സർവേനടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവീസുകൾ ആരംഭിക്കുക.

പാറശാല, നെയാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വിതുര, കുളത്തൂപ്പുഴ, ആര്യങ്കാവ്, വെള്ളനാട്, വെള്ളറട, പൂവാർ, വിഴിഞ്ഞം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കണിയാപുരം, പാലോട് എന്നിവിടങ്ങളിൽ നിന്ന് രാവിലെ 6 മണിക്ക്  ഒ.പിയിൽ എത്തിച്ചേരുന്ന  വിധത്തിലാണ് സർവീസുകൾ ക്രമീകരിക്കുക.  ഒ.പി യിലെ പരിശോധനയ്ക്ക് ശേഷം തിരികെ പോകുന്നതിനായി രാവിലെ 11.00 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെ 15 മിനിട്ട് ഇടവേളകളിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലേക്ക് തിരികെ സർവീസുകൾ ഉണ്ടായിരിക്കും.

കിഴക്കേകോട്ട നിന്നും  തമ്പാനൂർ ബസ് ടെർമിനനിൽ കണക്ട് ചെയ്ത് മെഡിക്കൽ കോളജിലേക്ക് കെ എസ് ആർ ടി സി സർവീസ് നടത്തും  രാവിലെ 7 വരെ ഉള്ള സർവീസുകൾ മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ വരെ സർവീസ് നടത്തും. മെഡിക്കൽ കോളജ് ഒ.പി കൗണ്ടറിൽ സർവീസുകൾ സംബന്ധിച്ച സമയ വിവരപ്പട്ടിക സ്ഥാപിക്കും.  ഈ സർവീസുകളിൽ ഹോസ്പിറ്റൽ സർവീസ് എന്ന പ്രത്യേക ബോർഡും ഉണ്ടായിരിക്കും. 27 മുതൽ വിവിധ ഡിപ്പോകളിൽ നിന്നും 21 പുതിയ റൂട്ടുകളിൽ സർവീസുകൾ ആരംഭിക്കും. 21 ഷെഡ്യൂളുകളാണ് ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ നടത്തുന്നത്.   സമയ ക്രമത്തിലും തുടർ മാറ്റം വരുത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. 

സർവീസ് നടത്തുന്ന റൂട്ടുകൾ

∙ നെടുമങ്ങാട് - വേങ്കോട് - വട്ടപ്പാറ- മെഡി: കോളജ് - കണ്ണമ്മൂല - കിഴക്കേകോട്ട

∙വിതുര -നെടുമങ്ങാട് -പേരൂർക്കട - പട്ടം -മെഡി: കോളജ്

∙നെടുമങ്ങാട്-പേരൂർക്കട-പട്ടം-മെഡി: കോളജ്-കണ്ണമ്മൂല- തിരുവനന്തപുരം

∙ കുളത്തൂപ്പുഴ-നെടുമങ്ങാട് -പേരൂർക്കട - പട്ടം -മെഡി: കോളജ്.

∙കുളത്തൂപ്പുഴ-മടത്തറ-ചിതറ - കടയ്ക്കൽ - നിലമേൽ- കിളിമാനൂർ- വെമ്പായം- കേശവദാസപുരം- മെഡിക്കൽ കോളജ്- തിരുവനന്തപുരം.

∙പാലോട് - കല്ലറ-കാരേറ്റ് - വെമ്പായം - മെഡി: കോളജ്- തിരുവനന്തപുരം.

∙ ആര്യനാട്- വെള്ളനാട് -പേയാട് - പൂജപ്പുര - ബേക്കറി -പാളയം- പട്ടം-മെഡി. കോളജ്

∙വെള്ളനാട്- അരുവിക്കര- വട്ടിയൂർകാവ് - വെള്ളയമ്പലം - പട്ടം-മെഡി. കോളജ്

∙വെള്ളറട - ചെമ്പൂര്- കാട്ടാക്കട -ബേക്കറി -പാളയം -പട്ടം -മെഡി. കോളജ്

∙കാട്ടാക്കട - പോങ്ങമ്മൂട് - ഊരൂട്ടമ്പലം - പ്രാവച്ചമ്പലം - തിരുവനന്തപുരം -കണ്ണമ്മൂല- മെഡി: കോളജ്.

∙ വെള്ളറട - ധനുവച്ചപുരം - നെയ്യാറ്റിൻകര -തിരുവനന്തപുരം -കണ്ണമ്മൂല- മെഡി: കോളജ്.

∙പാറശ്ശാല-ഊരമ്പ് - പൂവാർ - വിഴിഞ്ഞം - കിഴക്കേകോട്ട -കണ്ണമ്മൂല- മെഡി: കോളജ്.

∙പൂവാർ - വിഴിഞ്ഞം - കിഴക്കേകോട്ട- -പട്ടം -മെഡി: കോളജ്.

∙.പൂവാർ - കാഞ്ഞിരംകുളം - ബാലരാമപുരം -തിരുവനന്തപുരം-പട്ടം -മെഡി: കോളജ്.

∙വിഴിഞ്ഞം - പള്ളിച്ചൽ -തിരുവനന്തപുരം-പട്ടം -മെഡി: കോളജ്

∙.നെയ്യാറ്റിൻകര - ബാലരാമപുരം-തിരുവനന്തപുരം -പട്ടം -മെഡി: കോളജ്.

∙ കിളിമാനൂർ - കാരേറ്റ് - വെഞ്ഞാറമൂട് - വെമ്പായം - കേശവദാസപുരം - കിഴക്കേകോട്ട.

∙വെഞ്ഞാറമൂട് -പോത്തൻകോട്-ചെമ്പഴന്തി - ശ്രീകാര്യം -മെഡി:കോളജ്-കണ്ണമ്മൂല-കിഴക്കേകോട്ട.

∙ആറ്റിങ്ങൽ - ചിറയിൻകീഴ് - മുരുക്കുംപുഴ - കണിയാപുരം- കാര്യവട്ടം -മെഡി:കോളജ് -പട്ടം .∙ കണിയാപുരം - പെരുമാതുറ പുത്തൻതോപ്പ് -ഓൾസെയിന്റ്സ് കോളജ്-പള്ളിമുക്ക്-കണ്ണമ്മൂല-മെഡി:കോളജ്.

∙ ആറ്റിങ്ങൽ- കഴക്കൂട്ടം - ബൈപ്പാസ് – കിംസ്- ആനയറ -പേട്ട - ജനറൽ ഹോസ്പിറ്റൽ - കിഴക്കേകോട്ട.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com