ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.  ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്കു 12വരെയും നാളെ രാവിലെ 8–10,  ഉച്ചയ്ക്കു 2 മുതൽ രാത്രി 11വരെയും എയർപോർട്ട്, ശംഖുമുഖം, ഓൾസെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, അണ്ടർ പാസ്, പഞ്ചാപുര, ഫ്ലൈ ഓവർ, പനവിള, മോഡൽ സ്കൂൾ, അരിസ്റ്റോ ജംക്‌ഷൻ, തമ്പാനൂർ വരെയുള്ള റോഡിൽ പാർക്കിങ്ങിനും ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡുകളിൽ കർശന പാർക്കിങ് നിയന്ത്രണം ആയതിനാൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നു കമ്മിഷണർ അറിയിച്ചു.

∙ ബിജെപിയുടെ വിജയ യാത്രയുമായി ബന്ധപ്പെട്ട് ശംഖുമുഖം ഭാഗത്തേക്ക് പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ ശംഖുമുഖം ജംക്‌ഷന് സമീപം പ്രവർത്തകരെ ഇറക്കിയ ശേഷം വെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി വേളി ബോട്ട് ക്ലബ് റോഡിന്റെ ഒരു വശം ബൈ റോഡുകളിലും, വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്  അകത്തുള്ള റോഡുകളിലും, ആൾ സെയിന്റ്സ് - മാധവപുരം - വേളി റോഡിന്റെ ഒരു വശവും മറ്റ് വാഹനങ്ങൾ കടന്നു പോകുന്നതിന് തടസ്സമില്ലാത്ത രീതിയിൽ പാർക്ക് ചെയ്യണം.

വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന സ്ഥലങ്ങൾ
∙നാളെ വൈകിട്ട് 4 മുതൽ രാത്രി 8 വരെ ഓൾ സെയിന്റ്സ് ഭാഗത്തു നിന്നും ശംഖുമുഖം വരെയുള്ള റോഡിൽ ഗതാഗതം ക്രമീകരണം ഉള്ളതിനാൽ യാത്രക്കാർ ഈ റോഡ് ഒഴിവാക്കി യാത്ര ചെയ്യണം.
∙ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്തു നിന്നും ശംഖുമുഖം ഭാഗത്തേക്ക് വൈകിട്ട് വാഹന ഗതാഗതം അനുവദിക്കില്ല.

നോ പാർക്കിങ്
∙ശംഖുമുഖം - ഓൾ സെയിന്റ്സ് - ചാക്ക ജംക്‌ഷൻ - പേട്ട - പാളയം - ബേക്കറി - പനവിള – തമ്പാനൂർ വരെയുള്ള റോഡ്.
∙പനവിള – ബേക്കറി - വഴുതക്കാട് - വെള്ളയമ്പലം - ശാസ്തമംഗലം വരെയുള്ള റോഡ്.
∙ശംഖുമുഖം പാർക്കിന് ചുറ്റുമുള്ള റോഡ്
പരാതികൾ അറിയിക്കേണ്ട ഫോൺ നമ്പരുകൾ: 0471-2558731,32.

അമിത് ഷാ നാളെ കന്യാകുമാരിയിൽ

നാഗർകോവിൽ∙ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കേന്ദ്രമന്ത്രി അമിത്ഷാ നാളെ കന്യാകുമാരിയിലെത്തും. ഡൽഹിയിൽ നിന്ന് രാവിലെ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ഹെലികോപ്റ്ററിൽ നാഗർകോവിലിൽ എത്തും. ശുചീന്ദ്രം സ്ഥാണു മാലയ ക്ഷേത ദർശനം നടത്തും. തുടർന്ന് ബീച്ച് റോഡ് മുതൽ വേപ്പുമൂട് വരെ റോഡ് ഷോയിലൂടെ പ്രചാരണം നടത്തും. വടശ്ശേരിയിലുള്ള ഹോട്ടലിൽ നടക്കുന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിലും പങ്കെടുക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com