ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലയിൽ കോവിഡ് വാക്സീൻ ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ആശുപത്രികളിലേക്കുളള വിതരണം നിർത്തി. മെഗാ വാക്സീൻ ക്യാംപുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനർഹരെ തിരുകിക്കയററിയതാണ് വാക്സീൻ ക്ഷാമത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ജില്ലയിലെ പല ആശുപത്രികളിൽ ഇന്നും കഴിഞ്ഞ ദിവസങ്ങളിൽ  മുതിർന്ന പൗരന്മാർ ഉൾപ്പെടെ വാക്സീൻ കിട്ടാതെ മടങ്ങിയിരുന്നു. ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയെത്തിയ പലർക്കും ഒരാഴ്ച കഴിഞ്ഞ് വരാനും നിർദേശം നൽകി വിട്ടു. അർഹരായവർക്ക് നിഷേധിക്കപ്പെട്ടപ്പോൾ  ജിമ്മി ജോർജ് സ്റ്റേഡിയത്തിലുൾപ്പെടെ നടത്തിയ മെഗാ വാക്സീൻ ക്യാംപുകളിൽ അനധികൃതമായി കയറിപയററിയവർ ഏറെ.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടേയും വിഐപി ഡ്യൂട്ടിയുടേയുമൊക്കെ പേരു പറഞ്ഞാണ് പലരും കുത്തിവയ്പെടുത്തത്. ശുപാർശകളുമായെത്തിയവർക്കു നേരെ അധികൃതരും കണ്ണടച്ചു. യഥാർഥ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് മുപ്പതിനായിരത്തിൽ താഴെ മാത്രം. എന്നാൽ 60000 ലേറെപ്പേരാണ്  ഈ വിഭാഗത്തിൽ റജിസ്ററർ ചെയ്തത്. ഇനി പതിനായിരം പേർക്കുളള വാക്സീൻ മാത്രമാണ് മിച്ചമുളളത്. ഇന്നും നാളെയുമായി  പരിമിതമായ രീതിൽ മാത്രമേ വാക്സീൻ നൽകാൻ‍ കഴിയൂ. സർക്കാർ ആശുപത്രികൾക്കുമാത്രം  വിതരണം നടത്താനാണ് നിർദേശം .

സ്വകാര്യ ആശുപത്രികളിൽ റജിസ്ററർ ചെയ്തവർക്കു പോലും വാക്സീൻ ലഭിക്കില്ല. നാളെ  21 ലക്ഷം ഡോസ് വാക്സീൻ എത്തുമെന്നാണ് കേന്ദ്രർക്കാർ അറിയിച്ചിരിക്കുന്നത്. ഇത് വിതരണ കേന്ദ്രങ്ങളിലേയ്ക്ക് എത്തിയാലേ വാക്സീൻ വിതരണം സുഗമമാകു. കൃത്യമായി രീതിയിൽ റജിസ്ട്രേഷൻ നടത്താതെ വാക്സീനെടുത്താൽ രണ്ടാം ഡോസിന് തടസമുണ്ടാകാനും ഭാവിയിൽ ആവശ്യമുളള വാക്സിനേഷൻ സർട്ടിഫിക്കററ് ലഭിക്കില്ലെന്നും  അധികൃതർ മുന്നറിയിപ്പ് നല്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com