ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് മൂന്നാം താലപ്പൊലി. പകൽ എഴുന്നള്ളിപ്പ് പതിവുപോലെ കുരുംബ അമ്മയുടെ നടയിൽ നിന്നു തുടങ്ങും. രാത്രി എഴുന്നള്ളിപ്പ് എടവിലങ്ങിലെ പതിനെട്ടരയാളം കോവിലകത്ത് നിന്നും തുടങ്ങും.    മൂന്നാം താലപ്പൊലി ചെലവുകൾ വഹിച്ചിരുന്നത് കൊച്ചി രാജാവായിരുന്നു. ഇതിന്റെ സ്മരണക്കായാണ് രാത്രി എഴുന്നള്ളിപ്പ് പതിനെട്ടരയാളം കോവിലകത്ത് നിന്നു തുടങ്ങുന്നത്.കോതപറമ്പ് ജെടിഎസ് റോഡ് വഴി കൊടുങ്ങല്ലൂരിലേക്ക് പറയും സ്വീകരിച്ചാണ് എഴുന്നള്ളിപ്പ് എത്താറുള്ളത്.  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ വീടുകളിൽ നിന്നു പറയെടുക്കില്ല. 

ജെടിഎസിനു സമീപം " ഉണ്ണിപറമ്പത്ത് പടി " എന്ന സ്ഥലത്ത് കോലം ഇറക്കി പൂജ നടത്തും. ഇവിടെ നിന്നു പറ സ്വീകരിക്കും.പുലർച്ചെ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ എത്തും.  കോലം ഇറക്കി ' നിഴൽ'  സ്ഥാനത്തിന്റെ തെക്കുഭാഗത്തു വന്നു കോലം വീണ്ടും കയറ്റുന്നതോടെ ചടങ്ങുകൾ അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com