ADVERTISEMENT

പുൽപള്ളി ∙ സീതാമൗണ്ട് പ്രദേശത്തു കടുവയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്നു നാട്ടുകാർ തിരച്ചിൽ നടത്തി. ഇന്നലെ വൈകിട്ട് സേവ്യംകൊല്ലിയിൽ കടുവയെ കണ്ടുവെന്നു വീട്ടമ്മ നൽകിയ വിവരത്തെ തുടർന്നാണു നാട്ടുകാർ തിരച്ചിൽ നടത്തിയത്. സന്ധ്യയ്ക്ക് ബൈക്ക് യാത്രക്കാരും കടുവയെ കണ്ടതായി പറഞ്ഞതോടെ സീതാമൗണ്ടിലും പരിസരങ്ങളിലും ജനം ആശങ്കയിലായി. വനപാലകർ 2 സംഘമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. രാത്രിയോടെ ദ്രുതകർമസേനയും തിരച്ചിലിനെത്തി. കടുവയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രദേശത്തു നിരീക്ഷണം തുടരുമെന്നും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും റേഞ്ച് ഓഫിസർ ടി.ശശികുമാർ അറിയിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com