ADVERTISEMENT

കൽപറ്റ ∙ രോഗങ്ങളാലും കാലാവസ്ഥാ വ്യതിയാനത്താലും കുരുമുളക് ഉൽപാദനം കുറഞ്ഞതിനൊപ്പം വൻ വിലയിടിവു കൂടിയായതോടെ കുരുമുളക് കർഷകർ കണ്ണീരിൽ. 6 വർഷത്തിനിടെ കുരുമുളക് വില പകുതിയിൽ താഴെയായി. 2014 അവസാനത്തോടെയും 2015 തുടക്കത്തിലും കുരുമുളകിനു റെക്കോർഡ് വിലയായി ക്വിന്റലിന് 72,000 രൂപ എത്തിയിരുന്നു. മികച്ച വില ഏറെക്കാലം വലിയ ഏറ്റക്കുറച്ചിലില്ലാതെ നിലനിൽക്കുകയും ചെയ്തു.

എന്നാൽ, 2 വർഷമായി കുരുമുളക് വില താഴേക്കു തന്നെയാണ്. വിളവെടുപ്പ് സീസണായ ഈ മാസം ആദ്യം ഉണ്ടായിരുന്നതിനെക്കാൾ ഇപ്പോൾ ക്വിന്റലിന് 800 രൂപ കുറഞ്ഞിട്ടുണ്ട്. ഒന്നര മാസത്തിനിടെ ക്വിന്റലിന് 900 രൂപയുടെ കുറവാണുണ്ടായത്. വയനാടൻ കുരുമുളക് ക്വിന്റലിന് ഇപ്പോൾ 33000 രൂപയാണ് വില. വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്കു വൻതോതിലുള്ള ഇറക്കുമതിയാണു വിലക്കുറവിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. നേരത്തെ വിയറ്റ്നാം കുരുമുളക് ശ്രീലങ്ക വഴിയായിരുന്നു ഇന്ത്യയിലേക്ക് എത്തിയിരുന്നത്.

ശ്രീലങ്കയിലേക്കു മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് ഇപ്പോൾ വിലക്കുണ്ടെങ്കിലും ശ്രീലങ്കയിലൂടെയും ബംഗ്ലദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നു വിയറ്റ്നാം കുരുമുളക് രാജ്യത്തെ ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് എത്തുന്നുണ്ട്. വിയറ്റ്നാമിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് കുരുമുളക് അയയ്ക്കുന്നതിന് 51% നികുതി അടയ്ക്കണം. ഇത് ശ്രീലങ്ക വഴിയാകുമ്പോൾ 8% മാത്രമാണ്. മറ്റു രാജ്യങ്ങളിലൂടെ നികുതി വെട്ടിച്ചാണ് കുരുമുളക് ഇന്ത്യയിലേക്കെത്തിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com