ADVERTISEMENT

കൽപറ്റ ∙ കാപ്പി വിളവെടുപ്പ് കഴിഞ്ഞ് വെയിൽ ലഭിച്ചതിനു ശേഷം കുംഭത്തിൽ ഒന്നു രണ്ട് ദിവസം നല്ല മഴ കൂടി ലഭിച്ചതോടെ കാപ്പി തോട്ടങ്ങളിൽ പൂവ് നിരന്നു. കാപ്പി ഉൽപാദനത്തിന് പ്രധാനമാണ് കാപ്പിത്തോട്ടങ്ങളിൽ പൂവിരിയുന്നതിന് മുൻപുള്ള മഴയും  പിന്നീട് ആഴ്ചകൾക്കുള്ളിൽ ലഭിക്കുന്ന മഴയും.

ഇത്തവണ ജില്ലയിൽ മുൻമഴ നല്ല രീതിയിൽ ലഭിച്ചിടത്ത് കരുത്തുള്ള പൂവാണ്. പൂക്കൾ കരിഞ്ഞുണങ്ങിയ ശേഷം ദിവസങ്ങൾക്കകം വീണ്ടും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാപ്പി കർഷകർ. 2018, 2019 വർഷങ്ങളിലെ അതിവർഷം കാരണം ഇത്തവണയും കാപ്പി ഉൽപാദനം ജില്ലയിൽ കുറവായിരുന്നു. ഇതിന്റെ ഫലമായി കാപ്പി കർഷകർക്ക് സാമ്പത്തിക നഷ്ടവും നേരിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com