Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിടെക് ഫൈനലാണോ, നാവികസേന വിളിക്കുന്നു

navy

ബിടെക് ഫൈനൽ ഇയർ വിദ്യാർഥികൾക്ക‌് ഇന്ത്യൻ നാവികസേനയിൽ ഓഫിസർമാരാകാം. പ്രീഫ‌ൈനൽ വർഷം വരെ 60%  മാർക്ക് നേടിയവരെ യൂണിവേഴ്സിറ്റി എൻട്രി സ്കീം വഴി തിരഞ്ഞെടുക്കും. ബിെടക് ജയിക്കുമ്പോഴും 60% മാർക്ക് വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2018 ജൂണിൽ പരിശീല‌നം തുടങ്ങും.

സ്ഥിരം കമ്മിഷൻ/ ഷോർട് സർവീസ് കമ്മിഷൻ
ഏതെങ്കിലും ശാഖയിൽ ‌ബിടെക് (ആൺകുട്ടികൾ)

ഷോർട് സർവീസ് കമ്മിഷൻ
∙എയർ ട്രാഫിക് കൺട്രോളർ: ആൺ / പെൺകുട്ടികൾ – 10, 12 ക്ലാസുകളിലും 60%  മാർക്ക്, 12ൽ ഇംഗ്ലിഷിന് 60%
∙ഐടി: കംപ്യൂട്ടർ സയൻസ് / ഐടി – ആൺകുട്ടികൾ
∙മെക്കാനിക്കൽ, മറൈൻ, ഇൻസ്ട്രുമെന്റേഷൻ, പ്രൊഡക്‌ഷൻ, എയ്റോനോട്ടിക്കൽ, ഇൻഡസ്ട്രിയൽ, എൻജി & മാനേജ്മെന്റ്, കൺട്രോൾ എൻജി, ∙എയ്റോസ്പേസ്, ഓട്ടോ ഇവയിലൊര‌ു ശാഖ – ആൺകുട്ടികൾ
∙ഇലക്ട്രിക്കൽ: ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ടെലികോം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, പവർ എൻജിനീയറിങ്, പവർ ∙ഇലക്ട്രോണിക്സ്,‌ കൺട്രോൾ സിസ്റ്റം, ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ ഇവയിലൊര‌ു ശാഖ – ആൺകുട്ടികൾ
∙നേവൽ ആർക്കിടെക്ചർ: മെക്കാനിക്കൽ, സിവിൽ, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, മെറ്റലർജി, നേവൽ ആർക്കിടെക്ചർ, ഓഷൻ, മറൈൻ, ഷിപ് ടെക്നോളജി, ഷിപ് ബിൽഡിങ്, ഷിപ്‍ ഡിസൈൻ ഇവയിലൊരു ശാഖ –  ആൺ / പെൺകുട്ടികൾ

യോഗ്യതാ മാനദണ്ഡങ്ങൾ
157 സെന്റിമീറ്റർ ഉയരം, തക്ക തൂക്കം, നല്ല കാഴ്‌ചശക്‌തി, മികച്ച ആരോഗ്യം എന്നിവ നിർബന്ധം.  പെൺകുട്ടികൾക്ക് 152 സെന്റിമീറ്റർ ഉയരം മതി. ക്യാംപസ് സിലക്‌ഷൻ–ഇന്റർവ്യൂവിൽ മികവുള്ളവർക്ക് ഏപ്രിൽ – ഡിസംബർ ഘട്ടത്തിൽ ബെംഗളൂരു, കോയമ്പത്തൂർ, ഭോപ്പാൽ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ വച്ച് എസ്എസ്ബി ഇന്റർവ്യൂവുമുണ്ട്. ഇതു കേവലം മുഖാമുഖ പരീക്ഷയല്ല,  സമഗ്ര വ്യക്‌തിത്വ പരിശോധനയാണ്. ആദ്യമായി പോകുന്നവർക്കു യാത്രപ്പടി കിട്ടും. കർശന വൈദ്യപരിശോധനയുണ്ടാകും.   സബ് ലഫ്റ്റനന്റ്  ആയി ആദ്യനിയമനം. തുടക്കത്തിൽ നേവിയുടെ ശമ്പളച്ചെലവ് (സിടിസി) പ്രതിമാസം 72,000 രൂപയെങ്കിലും വരും. ഒട്ടേറെ ആനുകൂല്യങ്ങളുമുണ്ട്. 

വെബ്സൈറ്റ്: www.joinindainnavy.gov.in

അവസാനതീയതി: ജൂലൈ 31