Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻജിസിയിൽ ജോലി യുജിസി നെറ്റ് വഴി

ONGC

യുജിസി നെറ്റ് വഴി കോളജുകളിൽ മാത്രമല്ല, പൊതുമേഖലയിലും ജോലി. ഇ1 ഗ്രേഡ് എക്സ്ക്യൂട്ടീവുകളെ നവംബർ അഞ്ചിനു നടക്കുന്ന യുജിസി നെറ്റ് വഴി കണ്ടെത്താനാണ് ഓയിൽ ആൻഡ്  നാചുറൽ ഗ്യാസ് കോർപറേഷന്റെ (ഒഎൻജിസി) തീരുമാനം.

ഹ്യൂമൻ റിസോഴ്സ് എക്സിക്യൂട്ടീവ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ, ഒഫീഷ്യൽ ലാംഗ്വേജ് ഓഫിസർ എന്നിവയാണു തസ്തികകൾ. യോഗ്യത സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  

അപേക്ഷയ്ക്കു രണ്ടു ഘട്ടം. ആദ്യ ഘട്ടത്തിൽ യുജിസി നെറ്റിനു റജിസ്റ്റർ ചെയ്യണം. ഈ റോൾ നമ്പർ ഉപയോഗിച്ച് ഒഎൻജിസിയുടെ വെബ്സൈറ്റിൽ രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കണം.ഇതിനുള്ള അവസാനതീയതി ഈ മാസം 19. ഇന്റർവ്യൂ ജനുവരിയിൽ. വെബ്സൈറ്റ്: www.ongcindia.com, http://cbsenet.nic.in