Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐഎം കൽക്കട്ടയിൽ ‌മാനേജ്മെന്റ് പ്രോഗ്രാം

IIM-Calcutta

ഐഐടി കാൻപുർ, ഐഐടി മദ്രാസ്, ഐഐഎം കൽക്കട്ട എന്നിവ കൈകോർത്ത് നടത്തുന്ന, ഒരു വർഷത്തെ ‘വിഷനറി ലീഡർഷിപ് ഇൻ മാനുഫാക്ചറിങ്’ റസിഡൻഷ്യൽ പിജി പ്രോഗ്രാമിനു നവംബർ അഞ്ചു വരെ അപേക്ഷിക്കാം. ക്ലാസുകൾ ഐഐഎം കൽക്കട്ടയിൽ. പത്താം ക്ലാസ്‌ മുതൽ ബിടെക് വരെ ഫസ്റ്റ് ക്ലാസ് മാർക്ക് നേടിയവരെയാണു പരിഗണിക്കുക. സ്വന്തമായി അപേക്ഷിക്കുന്നവർക്ക് മാനുഫാക്ചറിങ് / പ്രസക്ത രംഗത്ത് 10 വർഷത്തെ സേവനപരിചയം വേണം. സ്പോൺസേർഡ് വിഭാഗക്കാർക്ക് നാലരവർഷത്തെ പരിചയം മതി. 

ഡിസംബർ 17ന് ഐഐടി മദ്രാസിൽ ടെസ്റ്റും ഇന്റർവ്യൂവും. പ്രോഗ്രാമിന്റെ ഭാഗമായി രണ്ടാഴ്ചയെങ്കിലും ജാപ്പനീസ് വ്യവസായസ്ഥാപനങ്ങളിലെ പ്രവർത്തനശൈലികൾ കണ്ടുപഠിക്കാനും സൗകര്യമൊരുക്കും. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ജപ്പാൻ ഇൻഡസ്ട്രിയൽ കോ–ഓപ്പറേഷൻ ഏജൻസി, കേന്ദ്രസർക്കാരിലെ ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ വകുപ്പ്, മാനവവിഭവശേഷിവികസന വകുപ്പ് എന്നിവയുമായി ചർച്ച ചെയ്താണ് പാഠ്യക്രമം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും https://doms.iitm.ac.in എന്ന സൈറ്റിലെ vlm admission ലിങ്ക് നോക്കാം. https://www.iimcal.ac.in എന്ന സൈറ്റിലെ വിവരങ്ങളും നോക്കുക.

More Campus Updates >>