Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയം വ്യക്തമാക്കാൻ ഡൽഹിയിലേക്ക്

career-guru-ahamed-ali

ഭാവി തലമുറയെ വാർത്തെടുക്കാൻ ഏറ്റവും മികച്ച വിദ്യാഭ്യാസനയം രൂപീകരിക്കണം. ആ ജോലി ഒരു സംഘം ചെറുപ്പക്കാരെ ഏൽപിക്കാനായിരുന്നു ഡൽഹി സർക്കാരിന്റെ തീരുമാനം. രാജ്യമെങ്ങുമുള്ള മിടുക്കർ മാറ്റുരച്ച പരീക്ഷയിലൂടെ എട്ടു വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ടതു 46 പേർ. അവരിലൊരാളാണു കാസർകോട് ചെറുവത്തൂർ തുരുത്തി സ്വദേശി ടി.സി. അഹമ്മദലി ഹുദവി.

പുതിയ കാലത്തിന്റെ സ്പന്ദനമുണ്ട് ‘ചേഞ്ച്‌മേക്കേഴ്സ് ഇൻ എജ്യുക്കേഷൻ ഫെലോഷിപ്’ പദ്ധതിയിൽ. നയരൂപീകരണം എന്ന ചുമതല സമ്മാനിക്കുന്ന വെല്ലുവിളിയും ആവേശവുമുണ്ട്. രണ്ടുവർഷത്തേക്കു മികച്ച സ്റ്റൈപൻഡോടു കൂടിയാണു നിയമനം. 

ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിൽ എജ്യുക്കേഷനിൽ എംഎ പൂർത്തിയാക്കിയ അഹമ്മദലി വിദ്യാഭ്യാസ സന്നദ്ധ സംഘടനയിൽ ജോലിചെയ്യുമ്പോഴാണ് ഈ ഫെലോഷിപ് ലഭിച്ചത്. സ്പെഷൽ എജ്യുക്കേഷൻ മേഖലയുമായി ബന്ധപ്പെട്ടാകും പ്രവർത്തനം. നിലവിലുള്ള സംവിധാനം ഭിന്നശേഷി സൗഹൃദമാണോ, പോരായ്മകളുണ്ടെങ്കിൽ പരിഹാരമെന്ത്, പുതിയ നയത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാം, എങ്ങനെ നടപ്പാക്കാം തുടങ്ങിയ കാര്യങ്ങളിലാണു നിർദേശങ്ങൾ നൽകേണ്ടത്.  

ഫെലോഷിപ്പിലേക്കുള്ള വഴി: 
ആദ്യഘട്ട പരീക്ഷയിൽ വിശദീകരിച്ചെഴുതേണ്ട ചോദ്യങ്ങളായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിമുഖം. വിദ്യാഭ്യാസ പ്രശ്നങ്ങളോടുള്ള സമീപനം, പരിഹാര നിർദേശങ്ങൾ, ആശയരൂപീകരണം, നയരൂപീകരണശേഷി എന്നിവയാണു രണ്ടു ഘട്ടങ്ങളിലും പരിശോധിച്ചത്. അഭിമുഖത്തിൽ നമ്മുടെ സ്പെഷലൈസേഷൻ മേഖലയ്ക്കായിരുന്നു ഊന്നൽ. വിഷയത്തിലുള്ള ധാരണയും അവതരിപ്പിക്കുന്ന ആശയത്തിലെ വ്യക്തതയും പ്രധാനം. പഠനത്തിന്റെ ഭാഗമായി ചെയ്ത അസൈൻമെന്റുകൾ, ഗവേഷണ പ്രോജക്ടുകൾ, പ്രബന്ധങ്ങൾ, ഇന്റേൺഷിപ്പുകൾ എന്നിവ പരിഗണിച്ചു. സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ച പരിചയവും ഗുണം ചെയ്തു.

More Campus Updates>>