Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർക്കിടെക്ചർ പഠിക്കണമെങ്കിൽ ചിത്രം വരയ്ക്കാൻ അറിയണോ?

architecture

‘‘ആർക്കിടെക്ചറോ, ചിത്രം വരയ്ക്കാൻ അറിയുന്നവർക്കല്ലേ അതൊക്കെ പഠിക്കാൻ പറ്റൂ ?’’ ഇത്തരം മുൻവിധികൾ ഇപ്പോഴുമുണ്ട്. സത്യത്തിൽ, അഭിരുചിയുള്ള ആർക്കും പഠിക്കാം.  ചിത്രകലയല്ല, കെട്ടിടങ്ങളുടെയും മറ്റും ഡിസൈനിങ്ങാണു ബിആർക്കിനു പഠിപ്പിക്കുന്നത്. കലയുടെയും സാങ്കേതികവിദ്യയുടെയും സങ്കലനം. പഠിച്ചിറങ്ങുന്ന എല്ലാവരും നിർമാണ മേഖലയിലേക്കല്ല പോകുന്നത്. ടൗൺ പ്ലാനിങ്, ഇന്റീരിയർ ഡിസൈനിങ്, കൺസൽറ്റൻസി, സർവേയിങ്, ഡോക്യുമെന്റേഷൻ തുടങ്ങി സാധ്യതകൾ പലതാണ്. സ്വന്തം സംരംഭം തുടങ്ങാനും പറ്റിയ മേഖല.   

എൻട്രൻസുകൾ
പ്രവേശനപരീക്ഷകൾ പ്രധാനമായും രണ്ട്–  കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ നാറ്റ (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ), സിബിഎസ്ഇയുടെ ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാം). ഐഐടികൾ, എൻഐടികൾ തുടങ്ങിയവയിലേക്കാണു ജെഇഇ വഴി പ്രവേശനം. മറ്റു മിക്ക സ്ഥാപനങ്ങളും ‘നാറ്റ’ സ്കോർ ആണു പരിഗണിക്കുന്നത്. കേരളത്തിൽ പ്ലസ് ടു മാർക്കും നാറ്റ സ്കോറും ഒരുമിച്ചു പരിഗണിച്ചാണു റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. ഈ മാസം 16 മുതൽ മാർച്ച് രണ്ടുവരെ ‘നാറ്റ’യ്ക്ക് അപേക്ഷിക്കാം. ഏപ്രിൽ 29നാണു പരീക്ഷ.

നാറ്റ

ആകെ മാർക്ക്: 200

പാർട്ട് എ: മാത്‌സ്: 

20 ചോദ്യം, 40 മാർക്ക്

ജനറൽ ആപ്റ്റിറ്റ്യൂഡ്: 

40 ചോദ്യം, 80 മാർക്ക്

പാർട്ട് ബി: ഡ്രോയിങ്: 

രണ്ടു ചോദ്യം, 80 മാർക്ക്

* നെഗറ്റിവ് മാർക്ക് ഇല്ല

ജെഇഇ മെയിൻ

ആകെ മാർക്ക് : 390

പാർട്ട് 1: മാത്‌സ്: 

30 ചോദ്യം, 120 മാർക്ക്

പാർട്ട് 2 : ആപ്റ്റിറ്റ്യൂഡ്: 

50 ചോദ്യം, 200 മാർക്ക്

പാർട്ട് 3 : ഡ്രോയിങ്: 

രണ്ടു ചോദ്യം, 70 മാർക്ക്

* നെഗറ്റിവ് മാർക്ക് 1/4

നാറ്റ: പരീക്ഷാഘടന അറിഞ്ഞ് തയാറെടുക്കാം

∙കണക്ക്: ലോജിക്കൽ ചോദ്യങ്ങൾ
ലോജിക്കൽ ചോദ്യങ്ങളാണു കൂടുതലായി കണ്ടുവരുന്നത്. സീരിസ്, സീക്വൻസ്, ലോഗരിതം, മെട്രിക്സുകൾ തുടങ്ങിയവയിൽനിന്നു ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ട്രിഗണോമെട്രിക് സമവാക്യങ്ങളും കാൽക്കുലസും പഠിക്കാൻ മറക്കണ്ട. 

പഴയ ചോദ്യക്കടലാസുകൾ നിർബന്ധമായും നോക്കി പരിശീലിക്കണം. പരീക്ഷയുടെ മറ്റു രണ്ടു ഭാഗങ്ങളെ അപേക്ഷിച്ചു ചോദ്യങ്ങൾ കുറവാണെങ്കിലും വേഗം ചെയ്തുതീർത്താൽ ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങൾക്കു കൂടുതൽ സമയം ലഭിക്കും.

∙ആപ്റ്റിറ്റ്യൂഡ്:അറിയണം വാസ്തുമേഖല
വെർബൽ, നോൺ വെർബൽ, ന്യൂമറിക്കൽ റീസണിങ്ങിനൊപ്പം അഭിരുചിയും അളക്കും. പൊതുവിജ്ഞാനവും പ്രധാനം. ലോകത്തിലെ പ്രധാന നിർമിതികൾ, അവയുടെ വാസ്തു സവിശേഷതകൾ, പ്രധാന ആർക്കിടെക്ടുകളുടെ വിവരങ്ങൾ, ആർക്കിടെക്ചറൽ ടെർമിനോളജി, നിർമാണ സാമഗ്രികൾ തുടങ്ങിയവയെക്കുറിച്ചു ചോദ്യങ്ങളുണ്ടാകാം. ഈ രംഗത്തെ മാറ്റങ്ങൾ പത്രങ്ങളിൽനിന്നും ഇന്റർനെറ്റിൽനിന്നും ശേഖരിക്കുക. ജനറൽ ആപ്റ്റിറ്റ്യൂഡ് പുസ്തകങ്ങളും ശ്രദ്ധിക്കാം. 

∙ആപ്റ്റിറ്റ്യൂഡ്:അറിയണം വാസ്തുമേഖല
വെർബൽ, നോൺ വെർബൽ, ന്യൂമറിക്കൽ റീസണിങ്ങിനൊപ്പം അഭിരുചിയും അളക്കും. പൊതുവിജ്ഞാനവും പ്രധാനം. ലോകത്തിലെ പ്രധാന നിർമിതികൾ, അവയുടെ വാസ്തു സവിശേഷതകൾ, പ്രധാന ആർക്കിടെക്ടുകളുടെ വിവരങ്ങൾ, ആർക്കിടെക്ചറൽ ടെർമിനോളജി, നിർമാണ സാമഗ്രികൾ തുടങ്ങിയവയെക്കുറിച്ചു ചോദ്യങ്ങളുണ്ടാകാം. ഈ രംഗത്തെ മാറ്റങ്ങൾ പത്രങ്ങളിൽനിന്നും ഇന്റർനെറ്റിൽനിന്നും ശേഖരിക്കുക. ജനറൽ ആപ്റ്റിറ്റ്യൂഡ് പുസ്തകങ്ങളും ശ്രദ്ധിക്കാം. 

∙ഡ്രോയിങ്:വേഗം പ്രധാനം
ഏറ്റവും പ്രധാന ഭാഗം. എ4 പേപ്പറിലാണു വരയ്ക്കേണ്ടത്. വസ്തുക്കളെ പല കോണിൽനിന്നു കാണാനും അനുപാതം പാലിച്ച് വരയ്ക്കാനുമുള്ള കഴിവ്, വെളിച്ചത്തെയും നിഴലിനെയും കുറിച്ചുള്ള അവബോധം തുടങ്ങിയവ പരിശോധിക്കും.  ആദ്യം പെൻസിലിൽ വരച്ചു തെറ്റ് തിരുത്തി പിന്നീട് തെളിച്ചുവരയ്ക്കുന്ന രീതി സമയലാഭം നേടിത്തരും. വേഗം പ്രധാനം. മുൻ വർഷ ചോദ്യപ്പേപ്പറുകൾ നോക്കി വരച്ചു പരിശീലിക്കണം. തയാറെടുപ്പിനു സഹായകരമായ വി‍ഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. 

More Campus Updates>>