Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന ചോദ്യം ഇനി ഐഐഎമ്മിലും ഉയരും

bahubali-movie

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഇന്ത്യയിലെ സിനിമ പ്രേക്ഷകരെ മുഴുവന്‍ രണ്ടു വര്‍ഷത്തോളം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചോദ്യം. ഈ ചോദ്യം തന്നെയായിരുന്നു 2017ല്‍ പുറത്തിറങ്ങിയ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബോക്‌സ് ഓഫീസ് വിജയത്തിന്റെ അടിസ്ഥാനം. ആ ചോദ്യമായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വിപണനത്തിന്റെ ആണിക്കല്ലും. മാര്‍ക്കറ്റിങ് പഠിക്കുന്നവര്‍ക്കെല്ലാം ഒരു പാഠമാണ് ബാഹുബലി സിനിമയുടെ വന്‍ വിജയം. ആ വിജയതന്ത്രങ്ങള്‍ മാനേജ്‌മെന്റ് വിദ്യാർഥികള്‍ക്കു പകരാന്‍ ബാഹുബലി 2 പഠന വിഷയമാക്കാന്‍ ഒരുങ്ങുകയാണ് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. 

ഐഐഎം അഹമ്മദാബാദിലെ രണ്ടാം വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് മാനേജ്‌മെന്റ് പ്രോഗ്രാം വിദ്യാർഥികള്‍ക്കുള്ള ഇലക്ടീവ് വിഷയമായ കണ്‍ടംപ്രറി ഫിലിം ഇന്‍ഡസ്ട്രി-എ ബിസിനസ് പേര്‍സ്‌പെക്ടീവിലെ കേസ് സ്റ്റഡിയായി ബാഹുബലി 2 തിരഞ്ഞെടുക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം. സിനിമകളുടെ തുടര്‍ ഭാഗങ്ങളെ എങ്ങനെ വിപണനം ചെയ്യാം എന്നതിനെ സംബന്ധിച്ച് ബാഹുബലി 2 കേസ് സ്റ്റഡിയിലൂടെ വിദ്യാർഥികള്‍ പഠിക്കും. 

സിനിമ വ്യവസായത്തെ കുറിച്ച് ഇലക്ടീവ് കോഴ്‌സ് ആരംഭിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ ബിസിനസ് സ്‌കൂളാണ് ഐഐഎം അഹമ്മദാബാദ്. 2008-09 അക്കാദമിക വര്‍ഷം ആരംഭിച്ച കോഴ്‌സിനു മികച്ച പ്രതികരണമാണ് വിദ്യാർഥികളുടെ ഭാഗത്തു നിന്നു ലഭിക്കുന്നത്. 

More Campus Updates>>