Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ധതയെ തോൽപ്പിച്ച ഐഎഫ്എസ് ഒാഫിസർ

beno-zephine

കാഴ്ചശക്തിയില്ലെങ്കിലും ചെന്നൈ സ്വദേശിനി ബെനോ സെഫൈന് പാരിസിലെ ഇന്ത്യൻ എംബസിയിൽ നിയമനം. അറിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉൾക്കാഴ്ചയുമായി ജീവിക്കുന്ന ഈ ഐഎഫ്എസ് ഉദ്യോഗസ്ഥനയതന്ത്രഇപ്പോൾ ഫ്രഞ്ച് പഠനത്തിലാണ്. പാരിസിലെ ഇന്ത്യയുടെ അംബാസഡറും തമിഴ്നാട്ടുകാരനുമായ മോഹൻകുമാർ മുൻകയ്യെടുത്താണു ഫ്രഞ്ച് പഠനത്തിന് അവസരമൊരുക്കിയത്. പാരിസിലെത്തി ഇതിനോടകം എട്ടു നയതന്ത്ര സമ്മേളനങ്ങളിൽ ബെനോ പങ്കെടുത്തു കഴിഞ്ഞു. എല്ലായിടത്തും അവർതന്നെ താരം. 

ഭിന്നശേഷിയുള്ള പ്രതിഭകളെ നയതന്ത്രമേഖലയിൽ പ്രയോജനപ്പെടുത്താമെന്ന സുന്ദരമായ ആശയം ഫ്രഞ്ചുകാർക്ക് ഇതുവരെ തോന്നിയില്ലല്ലോ! ഫ്രഞ്ച് ഭാഷാപഠനവും നയതന്ത്രതിരക്കുകളും കഴിഞ്ഞുള്ള സമയം പിഎച്ച്ഡിക്കു വേണ്ടിയുള്ള തയാറെടുപ്പാണ്. മറാത്തി കവി അരുൺ കൊൽഹാത്കറിന്റെ കൃതികളിലെ അസ്തിത്വദർശനത്തെക്കുറിച്ചാണു ഗവേഷണം. ഇക്കഴിഞ്ഞ ഡിസംബറിൽ ബെനോയുടെ വിവാഹം കഴിഞ്ഞു. വരൻ വീട്ടുകാർ നിശ്ചയിച്ച തമിഴ് പയ്യൻ. മുസൂറിയിലെ പരിശീലനകാലത്ത് ഐഎഎസ് ഉദ്യോഗസ്ഥർ പലരും ഈ മിടുക്കിയോടു വിവാഹാഭ്യർഥന നടത്തിയിരുന്നെങ്കിലും ജോലിയുമായി രണ്ടിടത്തു കഴിയുന്ന ദാമ്പത്യം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.