Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോമിയോ ഫാർമസി കോഴ്സിന് അപേക്ഷിക്കാം

Homeo Medicine

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് 50% മാർക്കോടെ എസ്എസ്എൽസി പാസായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 20 വരെ അപേക്ഷാഫീ അടയ്ക്കാം. ഓരോ കോളജിലും 50 സീറ്റുണ്ട്. ട്യൂഷൻ ഫീ 5000 രൂപ. എസ്എസ്എൽസി / തുല്യപരീക്ഷയിലെ മൊത്തം മാർക്കു നോക്കി, റാങ്ക് ചെയ്ത് സംവരണക്രമം പാലിച്ച് പ്രവേശനം നടത്തും. എസ്എസ്എൽസിക്ക് കുറഞ്ഞത് 50% മാർക്ക് വേണം. 2017 ജനുവരി ഒന്നിന് 17 വയസ്സ് പൂർത്തിയാകണം. ഒക്ടോബർ 21ന് 33 വയസ്സ് കവിയരുത്. സർവീസ് ക്വോട്ടക്കാർക്ക് 48 വരെ ആകാം. 

www.lbscentre.in എന്ന സൈറ്റിൽ വിദ്യാർഥിയുടെ വിവരങ്ങൾ സമർപ്പിച്ചുകിട്ടുന്ന ചലാൻ ഉപയോഗിച്ച് അപേക്ഷാഫീ 400 രൂപ കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖകളിലടയ്ക്കാം. പട്ടികവിഭാഗക്കാർ 200 രൂപ. പണമടച്ച വിവരങ്ങൾ സഹിതം സെറ്റിൽ മടങ്ങിയെത്തി ആവശ്യമായ രേഖകൾ അപ്്‍ലോഡ് ചെയ്ത്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. രണ്ടു കോളജുകളിലേക്കും ചേർത്ത് ഒരു അപേക്ഷ മതി. ഇതിന്റെ ഹാർഡ് കോപ്പി നിർദിഷ്ട രേഖകൾ സഹിതം 21ന് അഞ്ചു മണിക്കകം ‍‍‍ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം–695 033 എന്ന വിലാസത്തിലെത്തിക്കണം. ഫോൺ: 0471–2560361.

More Campus Updates >>