Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈപുണ്യവികസനത്തിനു സൗജന്യകോഴ്സുകൾ

model-finishing-school

വരുമാനം കുറഞ്ഞവർക്കു താമസസൗകര്യമടക്കം സൗജന്യമായി നൽകി, തൊഴിൽ കണ്ടെത്താൻ സഹായകമായ പരിശീലനപദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. അത്തരത്തിൽപെട്ട രണ്ടു പ്രോഗ്രാമുകൾ കേരളസർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഐഎച്ച്ആർഡി നടപ്പാക്കുന്നു. തിരുവനന്തപുരം പിഎംജി ജംക്‌ഷനിലെ മോഡൽ ഫിനിഷിങ് സ്കൂൾ ആണ് കേന്ദ്രം (ഫോൺ: 98464 20227) 

കോഴ്സുകൾ
1. വെബ്ഡിസൈനിങ് & പബ്ലിഷിങ് അസിസ്റ്റന്റ്. പത്ത് ജയിച്ചവർക്ക്. 1000 മണിക്കൂർ.

2. ഇലക്ട്രിഷ്യൻ – ഡൊമസ്റ്റിക്. എട്ടാം ക്ലാസ് ജയിച്ചവർക്ക്. 14 വയസ്സ്. 600 മണിക്കൂർ ഫീസില്ല. പരിശീലനകേന്ദ്രത്തിൽ നിന്ന് 20 കിലോമീറ്ററിലധികം ദൂരെയുള്ളവർക്കു താമസവും ഭക്ഷണവും സൗജന്യം, ബിപിഎൽ കാർഡ് ഉടമയുടെ, അഥവാ കുടുംബശ്രീ അംഗത്തിന്റെ ആശ്രിതർക്ക് അപേക്ഷിക്കാം. കുടുംബ വാർഷികവരുമാനം 50,000 രൂപയിൽ കവിയുന്നില്ലെന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതി. 

കേരളത്തിലെ ഏതെങ്കിലും കോർപറേഷൻ / മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരാകണം. തിരുവനന്തപുരം കേന്ദ്രത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. ദൂരെയുള്ളവർക്ക് ഇതിനു തീരെ സൗകര്യമില്ലെങ്കിൽ തപാലിൽ അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖ, റേഷൻ കാർഡ്, ആധാർ എന്നിവ അസലും പകർപ്പും കൈവശം വേണം. അപേക്ഷാഫീ ഇല്ല. കഴിവതും വേഗം അപേക്ഷിക്കുക.

വെബ്സൈറ്റ്: www.modelfinishingschool.org. ഇവയ്ക്കു പുറമെ, ഫീസുള്ള പല തൊഴിലധിഷ്ഠിത കോഴ്സുകളും ഐഎച്ച്ആർഡി നടത്തുന്നുണ്ട്. വിവരങ്ങൾക്ക് www.ihrd.ac.in എന്ന സൈറ്റിലെ അഡ്മിഷൻ ലിങ്ക് നോക്കാം. 

More Campus Updates >>