ADVERTISEMENT
amrita-vishwa-vidyapeetham-mysuru-campus-student-group

സഞ്ചാരികളുടെ പറുദീസയും ഉദ്യാനനഗരിയുമെന്ന് വിശ്വപ്രസിദ്ധമായ മൈസൂരിൽ അമൃത അതിന്റെ മനോഹരമായ ആർട്സ് ആൻഡ് സയൻസസ് ക്യാംപസ് ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികാസവും ആധുനിക കാലത്തിനനുസൃതമായ ജോലി സാദ്ധ്യതയുള്ള വൈവിധ്യമാർന്ന കോഴ്സുകൾ കൊണ്ട് സമ്പന്നമാണ് മൈസൂർ ക്യാംപസ്. സഹൃദയരായ അദ്ധ്യാപകരും അവരുടെ ഉന്നത സാങ്കേതിക ബിരുദവും ഡോക്ടറേറ്റും ഗവേഷണത്തിനുതകുന്ന പരിജ്ഞാനമുള്ള കോഴ്സുകളും ചേർന്ന് വിദ്യാർത്ഥികളുടെ ശ്രദ്ധാകേന്ദ്രമായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമൃത വളർന്നിരിക്കുകയാണ്. 

amrita-vishwa-vidyapeetham-mysuru-campus-students-combined-study

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്തിനൊപ്പം മികവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം തുടർച്ചയായി ഓരോ വർഷവും റാങ്കിങ്ങിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. MHRD (മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ്) യുടെ കീഴിലുള്ള NIRF (നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ്ങ് ഫ്രെയിംവർക്സ്) പ്രകാരം 2020 ൽ  അമൃത വിശ്വവിദ്യാപീഠം ഇന്ത്യയിൽ നാലാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. 

amrita-vishwa-vidyapeetham-mysuru-campus-students-group-photo-ug-courses

അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യങ്ങളും മികച്ച പ്ലേസ്‌മെന്റുകളും ഉറപ്പാക്കുന്ന ഹരിതഭരമായ മൈസൂർ ക്യാംപസിൽ വിവിധ തരത്തിലുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്.  മൂന്ന് വർഷത്തെ ബിരുദ ഡിഗ്രി, അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദ ബിരുദാനന്തര ഡിഗ്രി, രണ്ടു വർഷത്തെ ബിരുദാനന്തര ഡിഗ്രി പ്രോഗ്രാമുകളാണ് പ്രധാനമായും ഇവിടെ ഉള്ളത്. മാനേജ്മെൻറ് ആൻഡ് കോമേഴ്‌സ്, കംപ്യൂട്ടർ സയൻസ്, സയൻസ് (ഫിസിക്സ്, കെമിസ്ട്രി), വിഷ്വൽ മീഡിയ എന്നീ പ്രമുഖ മേഖലകളിലെല്ലാം തന്നെ വിദ്യാർത്ഥികൾക്ക് മേൽപ്പറഞ്ഞ പ്രോഗ്രാമുകളിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

മൈസൂർ ക്യാംപസിൽ കംപ്യൂട്ടർ സയൻസിൽ അഞ്ചു വർഷത്തെ ബിരുദ-ബിരുദാനന്തര ഡിഗ്രി പൂർത്തിയാക്കി IBM ൽ ജോലി ചെയ്യുന്ന സാജൻ ജെയ്ൻ തൻ്റെ അനുഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 

amrita-vishwa-vidyapeetham-mysuru-campus-students-visual-media-class

‘‘അമൃതയുടെ മൈസൂർ ക്യാംപസിൽ അഞ്ചു വർഷത്തെ പഠനത്തിന് ശേഷം ജോലിയുമായി പൊരുത്തപ്പെടാൻ എനിക്ക് അധികമൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം അത്രയ്ക്കും നൂതനവും വികസിതവുമായ പരിശീലനമാണ് എനിക്ക് കിട്ടിയത്. ഒപ്പം പ്ലേസ്മെന്റ് വിഭാഗത്തിന്റെ കഠിന പരിശീലനം കൊണ്ട് പരീക്ഷയും അഭിമുഖവുമെല്ലാം വളരെ ആത്മവിശ്വാസത്തോടെ നേരിടാനും കഴിഞ്ഞു.’’

ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങളടങ്ങിയ ലാബുകൾ ഓരോ വിദ്യാർത്ഥിക്കും ഓരോ കംപ്യൂട്ടർ എന്ന നിലയ്ക്ക് എല്ലാ വിഭാഗത്തിലും ലഭ്യമാണ്. ക്ലാസ്റൂമുകളിലെല്ലാം പ്രൊജക്ടർ, ഹൈ സ്പീഡ് ഇന്റർനെറ്റ്, സ്‌പീക്കറുകൾ എന്നീ സൗകര്യങ്ങളും ലഭ്യമാണ്. വിഷ്വൽ മീഡിയ വിദ്യാർത്ഥികൾക്ക് പഠനത്തിനും പരീശീലനത്തിനുമായി ഒരുക്കിയിരിക്കുന്ന അത്യാധുനിക സംവിധാനമുള്ള സ്റ്റുഡിയോയും ഏറ്റവും പുതിയ ക്യാമറകളും, റെക്കോർഡിങ്ങ്, എഡിറ്റിംഗ് സംവിധാനങ്ങളുമെല്ലാം മൈസൂറിൽ അമൃത ക്യാംപസിന് മാത്രമുള്ള സവിശേഷതയാണ്. ഇവയ്‌ക്കെല്ലാം ഉപരി അപൂർവമായ പുസ്തകങ്ങൾ മാത്രമല്ല, ലോകത്തിൻറെ പല കോണുകളിൽ നിന്നുള്ള പലതരം ഓൺലൈൻ ലെക്ച്ചറുകളുടെ വീഡിയോകളും, ഓൺലൈൻ പുസ്തകങ്ങളുടെ ശേഖരവുമുള്ള ഒരു വലിയ ഡിജിറ്റൽ ലൈബ്രറിയും ഈ ക്യാംപസിന്റെ പ്രത്യേകതയാണ്. 

amrita-vishwa-vidyapeetham-mysuru-campus-students-group-photo-management-students

‘‘മൈസൂർ ക്യാമ്പസ്സിലെ ബിസിഎ വിദ്യാർത്ഥികൾ മികച്ച സാങ്കേതിക അറിവാണ് കാഴ്ച വെച്ചത്. കൂടാതെ ഇവരുടെ മനോഭാവം, ജാഗ്രത, ചുറുചുറുക്ക്, സ്വീകാര്യക്ഷമത ഇവയെല്ലാം വളരെ  ഉയർന്ന തലത്തിലാണ് കണ്ടത്..’’ എന്നാണ് പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ നിന്ന് പ്ലേസ്‌മെൻറ് ഇന്റർവ്യൂവിന് വന്ന റിക്രൂട്ട്മെന്റ് മേധാവി പദ്മിനി ഷെട്ടിക്കെരെ അഭിപ്രായപ്പെട്ടത്. 

amrita-vishwa-vidyapeetham-mysuru-campus-students-science-lab

വിദ്യാർത്ഥികൾ ഇത്തരത്തിലൊരു മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് പിന്നിൽ ഇവിടുത്തെ പ്ലേസ്‌മെൻറ് വിഭാഗം ഇവർക്ക് നൽകുന്ന മികച്ച പരിശീലനമാണ്. കോഴ്സുകൾക്കൊപ്പം തന്നെ ജോലി സാദ്ധ്യത നിലനിർത്തുന്നതിനും ഇന്റർവ്യൂ പരിശീലനത്തിനും ഇന്റേൺഷിപ്പിനുമായി ഒരു പ്രത്യേക കേന്ദ്രം തന്നെ അമൃത മൈസൂർ ക്യാംപസ് സജ്ജമാക്കിയിട്ടുണ്ട്.  റിക്രൂട്ട്മെന്റ് നടത്തുന്നവരോട് എങ്ങനെ പെരുമാറണമെന്നും, തന്റെ കഴിവും അറിവും ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനും സിലക്ഷൻ പരീക്ഷകൾ വിജയകരമായി എഴുതാനുമൊക്കെ ഇവർക്ക് വിദഗ്ദ്ധ പരിശീലനമാണ് ഇവിടെ നൽകുന്നത്. ഇവിടെ നിന്ന് ഇതിനകം തന്നെ 1000 ൽ പരം വിദ്യാർത്ഥികൾക്ക് വളരെ നല്ല ജോലി ലഭിച്ചിട്ടുണ്ട്. ക്യാംപസ് റിക്രൂട്ട്മെന്റ് ഡ്രൈവിൽ ഇൻഫോസിസ്, എച്പി, കോഗ്നിസന്റ്, വിപ്രോ, ഐബിഎം, സെർനെർ മുതലായ വൻകിട കമ്പനികളെല്ലാം തന്നെ പങ്കെടുക്കാറുണ്ട്.  

amrita-vishwa-vidyapeetham-mysuru-campus-students-management-courses-class

അതേ സമയം, വിദ്യാർഥികളുടെ ക്യാംപസ് കാലഘട്ടത്തിൽ അവരുടെ സാമൂഹിക സേവന തല്പരതയ്ക്കും സന്മനോഭാവ വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് വിവിധ പാഠ്യേതര ക്ലബ്ബുകളും ഈ ക്യാംപസിൽ സജീവമാണ്. നൃത്തത്തിന് ഊന്നൽ നൽകുന്ന ഡാൻസഹോളിക് എന്ന ക്ലബ്ബും സംഗീതത്തിന് മ്യൂസിക് ക്ലബ്ബും നാടകത്തിന് ഡ്രാമ ക്ലബ്ബും കായികത്തിന് സ്പോർട്സ് ക്ലബ്ബുമൊക്കെ തന്നെ ഇവരുടെ കഴിവുകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ‘സദ്ഗമയ എന്ന സംസ്ഥാനതല യുവജനോത്സവവും ‘സിനിരമ’ എന്ന നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലുമൊക്കെ തന്നെ വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് സംഘടിപ്പിക്കുന്നതും ആഘോഷിക്കുന്നതും. 

ഇത് കൂടാതെ വിവിധ രീതികളിലുള്ള കലാ-ശാസ്ത്ര പരിപാടികളും കോൺഫറൻസുകളും വർക്‌ഷോപ്പുകളുമെല്ലാം ഇവിടെ സ്ഥിരമായി നടക്കുന്നതു വഴി വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരുമായി ഇടപെഴകാനും അവരുടെ അനുഭവസമ്പത്തു പങ്കിടാനുമൊക്കെ ഇവർക്ക് അവസരം ലഭിക്കുന്നു. ഇവയെല്ലാം ഇവരുടെ വ്യക്തിവികാസത്തെ വളരെയധികം സഹായിക്കുന്നുണ്ടെന്നത് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളുടെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളിൽ നിന്ന് സ്പഷ്ടമാണ്. അത് കൊണ്ടു തന്നെ, വളരെ ചുരുങ്ങിയ കാലയളവിൽ മൈസൂർ നഗരത്തിലുള്ള വിവിധ ഉന്നത പഠന കേന്ദ്രങ്ങളുടെ മുൻനിരയിലാണ് ഇന്ന് അമൃതയുടെ മൈസൂർ ക്യാംപസ് സ്ഥാനം പിടിച്ചിരിക്കുന്നത് എന്നത് ഇവിടുത്തെ ഓരോ വിദ്യാർത്ഥിയും അഭിമാനത്തോടെയാണ് പറയുന്നത്.  

അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസ് മൈസൂർ ക്യാംപസിലുള്ള കോഴ്സുകൾ:

മൂന്ന് വർഷത്തെ ബിരുദ ഡിഗ്രി കോഴ്സുകൾ (6-സെമസ്റ്റർ):

B.Sc (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്)

B.Sc (ഫിസിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്)

B. Sc (വിഷ്വൽ മീഡിയ)

B.Com (പ്രൊഫഷണൽ അക്കൗണ്ടിംഗ്)

B.Com (ഫിനാൻസ് ആൻഡ് ഐ ടി)

B.Com (ഫിനാൻസ് ആൻഡ് ടാക്‌സേഷൻ)

BBA

BCA

BCA (ഡേറ്റ സയൻസ്)

അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദ-ബിരുദാനന്തര ഡിഗ്രി കോഴ്സുകൾ (10-സെമസ്റ്റർ):

ഇന്റഗ്രേറ്റഡ് BCA - MCA

ഇന്റഗ്രേറ്റഡ് B.Sc-M.Sc (വിഷ്വൽ കമ്മ്യൂണിക്കേഷൻ)

ഇന്റഗ്രേറ്റഡ് M.Sc (കെമിസ്ട്രി)


രണ്ടു വർഷത്തെ ബിരുദാനന്തര ഡിഗ്രി കോഴ്സുകൾ (4-സെമസ്റ്റർ):

MCA

M.Com

M.Sc വിഷ്വൽ കമ്മ്യൂണിക്കേഷൻ (ഡിജിറ്റൽ ഫിലിം മേക്കിങ്ങ് ആൻഡ് മീഡിയ പ്രൊഡക്ഷൻ )

M.A. വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ (അഡ്വർടൈസിംഗ്, ഡിസൈനിംഗ് ആൻഡ് കോൺടെന്റ് ഓഥറിംഗ്)

M.F.A  ആനിമേഷൻ ആൻഡ് കോൺടെന്റ് മാനേജ്മെന്റ് (ആനിമേഷൻ, VFX, ഗ്രാഫിക് ഡിസൈനിംഗ്, ആൻഡ് വെബ് ഡിസൈനിംഗ്)

M.A. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ (വീഡിയോ പ്രൊഡക്ഷൻ, ബ്രോഡ്‍കാസ്റ്റിംഗ്, ആൻഡ് ജേർണലിസം)

amrita-vishwa-vidyapeetham-mysuru-campus-students-library

M.Sc (കെമിസ്ട്രി)

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന രീതികളിൽ ബന്ധപ്പെടാവുന്നതാണ്:

വെബ്സൈറ്റ് സന്ദർശിക്കുക: https://www.amrita.edu/asas/mysore/index.html

അഡ്മിഷൻ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക: https://aoap.amrita.edu/mysore/

ഫോണിൽ ബന്ധപ്പെടുക: +91 (821) 234 3479 / +91 (821) 234 3480 /  +91 (821) 234 0911
 

English Summary : Amrita Vishwa Vidyapeetham - Mysuru Campus Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com