ADVERTISEMENT

സയൻസ് വിഷയങ്ങൾക്ക് ഉയർന്ന മാർക്കോടെ 12 ജയിച്ച് അടിസ്ഥാന സയൻസ് വിഷയത്തിലെ ബിരുദത്തിന് ഇന്ത്യയിലെ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭ സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം.

 

കേരളീയർക്കു മാത്രമാണ് സഹായം. സയൻസ് വിഷയങ്ങൾക്കു മൊത്തമായും, പരീക്ഷയ്ക്കു മൊത്തമായും 90% വീതമെങ്കിലും മാർക്ക് നേടി, 2019-20ൽ പ്ലസ്ടു ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് യഥാക്രമം 80%. ബേസിക് / നാച്ചുറൽ സയൻസിൽ ബിഎസ്‌സി, ഇന്റഗ്രേറ്റഡ് എംഎസ്‌സി, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ് ഇവയൊന്നിൽ പ്രവേശനം നേടിയിരിക്കണം. 23 പഠനശാഖകൾ സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

അണ്ടർ ഗ്രാജ്വേറ്റ് കോഴ്സ് 75% എങ്കിലും മാർക്കോടെ ജയിക്കുന്നവർക്ക് പിജി പഠനത്തിന് സ്കോളർഷിപ് തുടർന്നു കിട്ടും. പകുതിപ്പേർ പെൺകുട്ടികളായിരിക്കും. 10% പട്ടികവിഭാഗവും. 

 

മാത്തമാറ്റിക്കൽ / ഫിസിക്കൽ / ലൈഫ് സയൻസ് എന്നു തിരിച്ച്, സയൻസിലെ മൊത്തം മാർക്ക് നോക്കി, പ്രത്യേകം റാങ്ക് ചെയ്താണ് സിലക്‌ഷൻ. യഥാക്രമം 30, 40, 30% സ്കോളർഷിപ്പുകൾ ഈ മൂന്നു വിഭാഗക്കാർക്ക്.

 

5 വർഷം ലഭിക്കുന്ന വാർഷിക സ്കോളർഷിപ് യഥാക്രമം 12000 / 18000 /24000 / 40000 / 60000 രൂപ. കൂടാതെ 8 വിദ്യാർഥികൾക്ക് തിരുവനന്തപുരം ഐസറിൽ സമ്മർ ഇന്റേൺഷിപ്പും.

 

The Head, Women Scientist Division, Kerala State Council for Science, Technology and Environment, Sasthra Bhavan, Pattom, Thiruvananthapuram – 695 004, ഫോൺ : 0471- 2548346, മെയിൽ : prathibhascholars2021@gmail.com, വെബ് : https://kscste.kerala.gov.in.

English Summary: Prathibha Scholarship For Science Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com