ADVERTISEMENT

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം പുതിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവൽക്കരണത്തിന്റെ ഫലമായി തൊഴിൽരംഗത്തു വന്ന മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ രണ്ടു പ്രവണതകൾക്കു തുടക്കം കുറിച്ചു. ഒന്നാമതായി സർവകലാശാലകളിലെ കോഴ്സുകൾ പലതും  കൂടുതൽ തൊഴിലധിഷ്ഠിതമാകുകയും ഇംഗ്ലിഷ് സാഹിത്യ (English Literature) കോഴ്സുകൾക്ക് പകരം കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് (Communicative English), ചരിത്രത്തിന് പകരം ടൂറിസം ആൻഡ് ഹെറിറ്റേജ് (Tourism and Heritage) എന്ന വിധത്തിൽ വിദ്യാഭ്യാസത്തിന്റെ വിശാലമായ ലക്ഷ്യങ്ങൾ പലതും അവഗണിക്കപ്പെടുകയും ചെയ്തു.

സർവകലാശാലാ ഡിഗ്രികളെ എൻജിനീയറിങ്, മെഡിക്കൽ ഡിഗ്രികളെക്കാൾ വില കുറച്ചു കാണുന്ന സമ്പ്രദായം ശക്തമായി നിലനിൽക്കെ ഈ മാറ്റം സാമൂഹികശാസ്ത്ര (Social Sciences) മേഖലയെ ആണ് കൂടുതൽ ബാധിച്ചതെങ്കിലും ശാസ്ത്ര മേഖലയിലെ പഠനവും മാറ്റിയെഴുതപ്പെട്ടു. ശാസ്ത്രത്തെക്കാൾ സാങ്കേതികവിദ്യയിൽ ഊന്നുന്ന ശാസ്ത്ര സിദ്ധാന്തങ്ങളിലെ (theoretical science) ഗവേഷണങ്ങൾക്ക് പകരം അപ്ലൈഡ് ടെക്നോളജിക്ക് പ്രാധാന്യമുള്ള ഡിഗ്രീ കോഴ്സുകൾ വ്യാപകമായി ആരംഭിച്ചു. ഈ മാറ്റങ്ങൾ സമൂഹത്തിലെ വളരെ ചുരുക്കം വരുന്ന ഒരു വിഭാഗത്തിനു മാത്രമേ ഉപകാരപ്പെട്ടിട്ടുള്ളൂ എന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്തിന്റെ സ്വകാര്യവൽക്കരണം പലപ്പോഴും വിവാദമായിരുന്നു.

2006 ൽ നടപ്പിലാക്കിയ ഭരണഘടനാ ഭേദഗതിയിലൂടെ ഒബിസി വിഭാഗങ്ങൾക്ക് സംവരണം കൊണ്ടുവന്നതുവഴി, അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സർവകാലാശാലകളിൽ കൂടുതൽ പ്രാതിനിധ്യം ലഭിച്ചു. ഇത് വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണത്തിന് ഉള്ള സാധ്യതകൾ തുറന്നു കൊടുത്തു. സർവകലാശാലകളിൽ അതുവരെ നിലനിന്നിരുന്ന സവർണാധിപത്യം ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ വിദ്യാർഥികളുടെ ഘടനയിൽ വന്ന മാറ്റത്തിന് അനുസരിച്ച് തങ്ങളുടെ കരിക്കുലത്തിലും ബോധന സമ്പ്രദായത്തിലും മാറ്റങ്ങൾ  വരുത്താൻ മിക്ക സർവകലാശാലകളും തയ്യാറായിട്ടില്ല എന്നതാണ് പിന്നീട് ഉണ്ടായ പല വിദ്യാർഥിസമരങ്ങളും സൂചിപ്പിക്കുന്നത്. 

ഇത്തരം ഒരു ചരിത്ര സന്ദർഭത്തിലാണ് വിദ്യാഭ്യാസ രംഗത്ത് 2000 മുതൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അസീം പ്രേംജി ഫൗണ്ടേഷൻ തങ്ങളുടെ പ്രവർത്തങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് സർവകലാശാല തുടങ്ങാൻ തീരുമാനിക്കുന്നത്. 2010 ൽ കർണാടക നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ് അസീം പ്രേംജി സർവകലാശാല നിലവിൽ വരുന്നത്. വിദ്യാഭ്യാസം സാമൂഹികമാറ്റത്തിന്റെ ഒരു പ്രധാന സ്രോതസ്സ് ആണെന്നതിന്റെ അടിസ്ഥാനത്തിൽ, കൂടുതൽ നീതിപൂർണവും തുല്യത ഉള്ളതും സുസ്ഥിരവുമായ (Sustainable) ഒരു സമൂഹം നിർമിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാടോടെയാണ് അസീം പ്രേംജി സർവകലാശാല തുടങ്ങിയത്. തുടക്കം മുതൽ തന്നെ, വിദ്യാർഥികളുടെ ഫീസ് ഉപയോഗിച്ച് സർവകലാശാല നടത്തുക എന്ന സമീപനം അസീം പ്രേംജി ഫൗണ്ടേഷനുണ്ടായിരുന്നില്ല. മൊത്തം ചെലവുകളുടെ ഏകദേശം 15% മാത്രമാണ് ഫീസ് വഴി സർവകലാശാലയ്ക്കു ലഭിക്കുന്നത്. 4 ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ള വിദ്യാർഥികൾക്ക് ഭക്ഷണവും താമസവും ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസവും സൗജന്യമായും  15 ലക്ഷത്തിൽ താഴെ ഉള്ളവർക്ക് ആനുപാതികമായ ഇളവുകളും നൽകി സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അവസരം ഒരുക്കാൻ സർവകലാശാല ശ്രമിക്കുന്നു. സർവകലാശാലയുടെ പ്രവേശന സമ്പ്രദായവും ഇതിന് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ്. ജെഎൻയു പോലുള്ള സർവകലാശാലകൾ പിന്തുടരുന്ന Deprivation Point സംവിധാനം (ജാതി, ലിംഗം, സാമ്പത്തികശേഷി, മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതകൾ ജീവിക്കുന്ന പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ തുടങ്ങി പത്തോളം ഘടകങ്ങൾക്ക് പ്രത്യക പോയിന്റ് നൽകുന്ന സമ്പ്രദായം) ഉപയോഗിച്ചാണ് പ്രവേശന പരീക്ഷയിൽ റാങ്കുകൾ നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളിൽ 30 മുതൽ 40% വരെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്നവർ ആണ്. 

സർവകലാശാലയിലെ കോഴ്സുകൾ അറിവിന്റെ ഉന്നത നിലവാരത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതക്കും ഊന്നൽ നൽകി രൂപം കൊടുത്തിട്ടുള്ളതാണ്. ഫിസിക്സ്, ബയോളജി, ഗണിതം, ഇക്കണോമിക്സ്, ചരിത്രം, ഇംഗ്ലിഷ്, ഫിലോസഫി വിഷയങ്ങളിൽ മൂന്നു വർഷ ബിരുദ കോഴ്സുകൾക്കും ശാസ്ത്ര വിഷയത്തിൽ നാലു വർഷ ബിഎസ്​സി – ബി എഡ്. ഇരട്ട ബിരുദ കോഴ്സിനും ചേരുന്നവർ അതതു വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്തുന്നതോടൊപ്പം സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളും (Understanding India, Public Reasoning തുടങ്ങിയവ) എഴുത്തിലും വായനയിലും ഉള്ള കഴിവുകൾ വികസിപ്പിക്കുന്ന കോഴ്സുകളും (Creative Reading and Academic Writing) കലാപരമായ കഴിവുകൾ പോഷിപ്പിക്കുന്ന കോഴ്സുകളും (Creative Expressions) നിർബന്ധമായും ചെയ്തിരിക്കണം. 

education-career-channel-marketing-feature-azim-premji-university-article-image

കൂടാതെ, ബിരുദം ഏത് വിഷയത്തിൽ ആയാലും പഠനത്തിന്റെ ഭാഗമായി വിദ്യഭ്യാസം, വികസനം ഡേറ്റ സയൻസ്, മീഡിയ സ്റ്റഡീസ്, തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ ചെയ്യുന്നതിനും ഇവിടെ അവസരം ലഭിക്കും. Education, Development, Policy and Governance എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും സർവകലാശാലയിലുണ്ട്. 

ഓരോ വിദ്യാർഥിക്കും ഒരു നിശ്ചിത അധ്യാപകന്റെ മേൽനോട്ടത്തിൽ പഠന പഠനേതര (പാഠ്യേതര) വിഷയങ്ങളിൽ ഉള്ള വ്യക്തിപരമായ സഹായം ഉറപ്പ് വരുത്തുന്ന മെന്ററിങ് സംവിധാനവും ഇവിടുത്തെ പ്രത്യേകതയാണ്. പ്രത്യേക വിഷയങ്ങളിൽ അറിവ് നേടുക എന്നത് മാത്രമല്ല ഭാവിയിൽ ഏതു മേഖലയിൽ പ്രവർത്തിക്കുകയാണെങ്കിലും സാമൂഹികപ്രതിബദ്ധത ഉള്ള വ്യക്തികൾ ആയിരിക്കുക എന്നത് കൂടിയാണ് സർവകലാശാല ലക്ഷ്യമിടുന്നത്. ഇവിടെനിന്നു ബിരുദമെടുത്ത വിദ്യാർഥികൾ പലരും ഐഐടികൾ, ഡൽഹി സർവകലാശാല, ടാറ്റ ഇൻസ്റ്റിറ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലും വിദേശത്തുള്ള സർവകലാശാലകളിലും ഗവേഷണ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. മറ്റു പല പൂർവ വിദ്യാർഥികളും സർക്കാർ - സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസത്തിന്റെ യാഥാസ്ഥിതിക മാതൃകകൾ സമൂഹത്തിൽ വലിയ അന്തരങ്ങൾ സൃഷ്ടിക്കുന്ന ഒരു കാലഘട്ടത്തിൽ സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള ഉപാധി ആയി വിദ്യാഭ്യാസത്തെ പുനർ വിഭാവനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വിദ്യാഭ്യാസം വ്യാപകമാക്കാൻ പൊതു മേഖലയ്ക്ക് മാത്രമേ കഴിയൂവെന്നും സ്വകാര്യ മേഖലയ്ക്ക് വളരെ പരിമിതമായ പങ്ക് മാത്രമേയുള്ളൂവെന്നാണ് അസീം പ്രേംജി ഫൗണ്ടേഷന്റെ കാഴ്ചപ്പാട്. എന്നാൽ പുതിയ ദിശയിലേക്കുള്ള മാതൃകകൾ മുന്നോട്ടു വയ്ക്കുന്നതിൽ സ്വകാര്യ മേഖലയ്ക്കും ഒരു പങ്കുവഹിക്കാനാവും. അസീം പ്രേംജി സർവകലാശാലയുടെ സാമൂഹിക പ്രതിബദ്ധതയോടു കൂടിയ വിദ്യാഭ്യാസം എന്ന സങ്കൽപം അത്തരം ഒരു മാതൃക എങ്ങനെ നടപ്പാക്കാം എന്നതിന്റെ ഉദാഹരണമാണ്. സർവകലാശാലയിലെ കോഴ്സുകളുടെയും പ്രവേശനത്തിന്റെയും വിശദ വിവരങ്ങൾക്ക് azimpremjiuniversity.edu.in എന്ന വെബ്പേജ്

(തയാറാക്കിയത് : സുനന്ദൻ കെ.എൻ. (അസിസ്റ്റന്റ് പ്രഫസർ, അസീം പ്രേംജി യൂണിവേഴ്സിറ്റി, ബെംഗളൂരു)

English Summary : English Summary : Azim Premji University Bengaluru, Karnataka - Postgraduate & Undergraduate Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com