ADVERTISEMENT

കേരളത്തിലെ സർവകലാശാലകളെ രാജ്യാന്തര നിലവാരത്തിലെത്തിക്കുന്നതു ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ എംജി സർവകലാശാലയ്ക്കും മുതൽക്കൂട്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ. ടൈംസ് ഹയർ എജ്യൂക്കേഷൻ വകുപ്പു പ്രസിദ്ധീകരിച്ച ആഗോള സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് എംജി മാത്രമാണ് ഇടം പിടിച്ചത്. അതിനാൽ പ്രഖ്യാപനങ്ങളിലെ നല്ലൊരു പങ്ക് എംജിക്കു ലഭിക്കുമെന്നാണു പ്രതീക്ഷ. 

500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ 100 എണ്ണം ലഭിച്ചേക്കും, ഇതോടെ എംജി സർവകലാശാലയുടെ റാങ്ക് വീണ്ടും ഉയരും - ഡോ. സാബു തോമസ്, വൈസ് ചാൻസലർ

സംസ്ഥാനത്ത് 3–5 ലക്ഷം വിദ്യാർഥികൾക്കു പഠന സൗകര്യം ഒരുക്കുമ്പോൾ സർവകലാശാലയ്ക്കു കീഴിലെ 30,000–50,000 വിദ്യാർഥികൾക്കു പ്രയോജനം ലഭിക്കും. പുതുതായി അനുവദിക്കുന്ന അധ്യാപക തസ്തികയിൽ 50 എണ്ണമെങ്കിലും എംജിക്കു ലഭിക്കുമെന്നാണു പ്രതീക്ഷ. കേരള, കാലിക്കറ്റ് സർവകലാശാലകളെ അപേക്ഷിച്ച് എംജിയിലാണ് അധ്യാപകർ കുറവ്. 

prof-dr-sabu-thomas-education-mg-university-vice-chancellor
ഡോ. സാബു തോമസ്, വൈസ് ചാൻസലർ

പശ്ചാത്തല സൗകര്യ വികസനത്തിനായി കിഫ്ബി സർവകലാശാലകൾക്കു നൽകുന്ന 2000 കോടിയിൽ 500 കോടിയും ലഭിച്ചേക്കും. മികവിന്റെ കേന്ദ്രങ്ങളായി എംജി സമർപ്പിച്ച 6 സ്കൂളുകൾക്കും ഇത്തവണ അംഗീകാരം ലഭിച്ചിരുന്നു. ബജറ്റ് വിഹിതമായി 27 കോടിയാണു സർവകലാശാലയ്ക്കു ലഭിച്ചത്.

English Summary : Kerala Budget 2021 Allocation for Mahatma Gandhi University 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com