ADVERTISEMENT

ഇന്നു ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ തന്നെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാണെന്ന് പറയാം. നമ്മുടെ ജീവിതത്തെ സംബന്ധിക്കുന്ന ഏതുമേഖല എടുത്താലും അവിടെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കമ്പ്യൂട്ടറിന്‍റെ സാന്നിദ്ധ്യമുണ്ടാകും. വിശ്വസനീയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടു പ്രകാരം 2020-ല്‍ 1 മില്ല്യണിലധികം കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് വിദഗ്ധരുടെ ആവശ്യകതയാണ് ലോകമെമ്പാടുമായി ഉണ്ടായത്, എന്നാല്‍ അതു പൂര്‍ണ്ണമായി നിറവേറ്റപ്പെട്ടതുമില്ല. 2022-ല്‍ ഈ ആവശ്യകത വളരെ വര്‍ദ്ധിക്കും എന്നു കരുതപ്പെടുന്നു. കമ്പ്യൂട്ടറും, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് സാരം. അതുകൊണ്ടുതന്നെ ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി  പഠനവും, പരിശീലനവും നേടി സുസജ്ജരായാല്‍ വിജയത്തിന്‍റെ പുതിയ മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇവിടെയാണ് അമൃതയുടെ ഓണ്‍ലൈന്‍ ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ബിസിഎ) സുപ്രധാനമാകുന്നത്. ഇന്ത്യയിലെ 4-ാമത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായ അമൃത യൂണിവേഴ്സിറ്റിയുടെ പുതിയ സംരംഭമായ അമൃത എഹെഡ് (Amrita AHEAD) നടത്തുന്ന ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സാണിത്. ഐ.ടി അനുബന്ധ റെഗുലര്‍ കോഴ്സുകള്‍ ഓണ്‍ലൈന്‍ മുഖേന നടത്താം എന്ന യുജിസി-യുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമാണ് ഈ കോഴ്സ്.

 

യുജിസി അംഗീകരിച്ച ഈ കോഴ്സില്‍ വ്യവസായങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മാതൃകയിലുള്ള പാഠ്യപദ്ധതി പ്രകാരം ഏറ്റവുമധികം ഡിമാന്‍റുള്ള പ്രോഗ്രാമിങ് ഭാഷകളായPython, Java, R മുതലായവയില്‍ വിദ്യാർഥികളെ ജോലിയ്ക്ക് സുസജ്ജരാക്കുന്നു. CISCO, Amazon, CompTIA, IBM  എന്നിവയുടെ ഇന്‍ഡസ്ട്രി സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു എന്നതാണ് ഈ പ്രോഗ്രാമിന്‍റെ മറ്റൊരാകര്‍ഷണം. വിദ്യാർഥികള്‍ക്ക് അവരവരുടെ മുന്‍ഗണനയ്ക്കും, താല്‍പ്പര്യത്തിനും അനുസരിച്ച് സെര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കാം. യുജിസി-യുടെ മറ്റേതൊരു ബിരുദ കോഴ്സിനും തത്തുല്ല്യമാണ് ഈ കോഴ്സും, അതുകൊണ്ട് ഈ കോഴ്സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും എല്ലാ സ്വകാര്യ/പൊതുമേഖലകളിലും ജോലി നേടുവാന്‍ യോഗ്യത നേടും. പുതുതായി ചേരുന്നവര്‍ക്കും, ജോലിചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും സൗകര്യപ്രദമായി പഠനം പൂര്‍ത്തിയാക്കുവാന്‍ പാകത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോഴ്സിന്‍റെ ദൈര്‍ഘ്യം 3 വര്‍ഷമാണെങ്കിലും 6 വര്‍ഷം വരെ നീട്ടുവാനും സാധിക്കും. 50+ ഇന്‍ഡസ്ട്രിയല്‍ കേസ് സ്റ്റഡികളും, 10+ മിനി പ്രോജക്ടുകളും കൂട്ടിയിണക്കി ആവശ്യാനുസരണം പരിശീലനവും, തിയറി ക്ലാസുകളും ലഭിക്കുന്ന ഒരു സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. 

 

പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ നിന്നും, വ്യവസായ രംഗത്തെ വിദഗ്ധരില്‍ നിന്നും പഠിക്കുവാനുള്ള അവസരം ഈ പ്രോഗ്രാമിലൂടെ ലഭിക്കും. പ്രത്യേക മേഖലകളില്‍ വൈദഗ്ധ്യം നേടിയ പ്രൊഫഷണലുകളെയാണ് ഇപ്പോള്‍ വ്യവസായങ്ങള്‍ തേടുന്നത്. അതിനാല്‍ ഐ.ഒ.ടി, സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, കോഗ്നിറ്റീവ് കമ്പ്യൂട്ടിങ് എന്നീ മേഖലകളില്‍ അതിവിപുലമായ ഇലക്ടീവുകള്‍ തെരഞ്ഞെടുക്കാം. അഡ്വാന്‍സ്ഡ് ടൂള്‍സ്, ടെക്നിക്സ്, ഡിജിറ്റല്‍ ലാന്‍ഡ്സ്കെയ്പ് റീഷെയ്പ്പ് ചെയ്യുന്ന അല്‍ഗൊരിതമുകള്‍ എന്നിവയ്ക്കൊപ്പം തീവ്രമായ വ്യാവസായിക പരിശീലനവും ഇതിലുള്‍പ്പെടുന്നു. ഇന്‍ഡസ്ട്രി പ്രോജക്ടുകള്‍  ഗവേഷണ കേന്ദ്രങ്ങളില്‍ ചെയ്യുവാനുള്ള അവസരവും ഈ കോഴ്സ് നല്‍കുന്നു. ലോകമെമ്പാടമുള്ള പ്രമുഖ യൂണിവേഴ്സിറ്റികളിലും, വ്യവസായങ്ങളിലും നിന്നും ആധുനിക സാങ്കേതിക മേഖലകളില്‍ അതിവൈദഗ്ദ്ധ്യം നേടിയ ലോകോത്തര ഫാക്കല്‍റ്റിയാണ് ഈ പ്രോഗ്രാമിന്‍റെ മറ്റൊരു പ്രത്യേകത. ഡോ. ഭരത് ജയറാം (പ്രഫസര്‍, കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീറിങ് വിഭാഗം, യൂണിവേഴ്സിറ്റി അറ്റ് ബഫലോ, ന്യൂയോര്‍ക്ക്), ഡോ. കേശവന്‍ വരദരാജന്‍ (ചീഫ് സ്റ്റാഫ് എന്‍ജിനീയര്‍, സാംസങ് ഇലക്ട്രോണിക്സ്, ഓസ്റ്റിന്‍, ടെക്സാസ്), രാധിക വരദരാജന്‍ (മക്കഫെ, സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയ), ഡോ. രത്ന കൃഷ്ണമൂര്‍ത്തി (ടോക്യോ യൂണിവേഴ്സിറ്റിയില്‍ നിന്നും പി.എച്ച്ഡി, എന്‍.യു.എസ് സിംഗപ്പൂരില്‍ നിന്നും പോസ്റ്റ് ഡോക്ടറേറ്റ്), ഡോ. അജയ് വി. (ക്വാല്‍കോം, ഓസ്റ്റിന്‍ ടെക്സാസ്), ശ്രീവല്‍സന്‍ മൂത്തേടത്ത് (സിസ്കോ നെറ്റ് വര്‍ക്ക് അക്കാദമി & ഹെഡ്, ഐ.സി.ടി.എസ്, അമൃത) എന്നിവര്‍ ഈ ഫാക്കല്‍റ്റിയില്‍ ഉള്‍പ്പെടുന്നു. 360 ഡിഗ്രി പ്ലേസ്മെന്‍റ് സഹായം, താങ്ങാവുന്ന ഫീസ് എന്നിവ മറ്റ് മേന്മകളണ്. 4.0 യുഗത്തില്‍ തങ്ങളുടെ ഹ്യൂമന്‍, ഇന്‍ഫ്രാസ്ട്രക്ച്വറല്‍ റിസോഴ്സുകള്‍ സുശക്തമാക്കിക്കൊണ്ട് വലിയ വിജയത്തിലേയ്ക്ക് നീങ്ങുവാന്‍ ശ്രമിക്കുകയാണ് എല്ലാ വ്യവസായങ്ങളും. ഈ അവസരത്തില്‍ ആവശ്യമായ അറിവുകളും, യോഗ്യതയും കരസ്ഥമാക്കി, കഴിവുകള്‍ വികസിപ്പിച്ച് ഈ അവസരം കൈയെത്തിപ്പിടിക്കുവാന്‍ നിങ്ങള്‍ സുസജ്ജരായിരിക്കണം. അതിന് അമൃതയുടെ ഓണ്‍ലൈന്‍ ബിസിഎ ഡിഗ്രി ഒരു മുതല്‍ക്കൂട്ടായിരിക്കും. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://www.amrita.edu/ahead/bca

English Summary: Bachelor Of Computer Application From Amrita University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com