ADVERTISEMENT

ലോകത്തെ മികച്ച സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും അക്കാദമിക, ഗവേഷണ ബന്ധങ്ങൾ വ്യാപിപ്പിക്കാൻ അഫിലിയേറ്റഡ് കോളജുകളെ സജ്ജമാക്കാൻ കേരള സാങ്കേതിക സർവകലാശാലയുടെ (കെടിയു) ബോർഡ് ഓഫ് ഗവേണൻസ് യോഗം തീരുമാനിച്ചു. അക്കാദമിക് സമിതിയിൽ വിശദ രൂപരേഖ ഉടൻ സമർപ്പിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.

 

സർവകലാശാലാ ജീവനക്കാർക്ക് ഇതര യൂണിവേഴ്സിറ്റികളിലേക്കു സ്ഥലംമാറ്റം അനുവദിക്കാനുള്ള ചട്ട ഭേദഗതിക്കും അംഗീകാരം നൽകി. 

അക്കാദമിക് കൗൺസിലിലേക്ക് പ്രിൻസിപ്പൽമാരായ ഡോ. സി. സതീഷ് കുമാർ (ഗവ. എൻജിനീയറിങ് കോളജ്, ഇടുക്കി), ഡോ. ടി.എ. ഷാഹുൽ ഹമീദ് (ടികെഎം, കൊല്ലം), ഡോ. ടി.ടി. സുനിൽ (ഐഎച്ച്ആർഡി, ആറ്റിങ്ങൽ), ഡോ. എസ്. ഷീല (മോഹൻദാസ് കോളജ്, തിരുവനന്തപുരം), അധ്യാപകരായ ഡോ. പി.വി.മോഹൻദാസ് (ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ), ഡോ. സുരേഖ മറിയം വർഗീസ് (എംഎ കോളജ്, കോതമംഗലം), ഡോ. ടി.എം.ലിബീഷ് (എസ്‌‌സി‌ടി, തിരുവനന്തപുരം), ഡോ. ഐ.റഹ്മത്തുന്നിസ (എംഇഎസ്, കുറ്റിപ്പുറം) എന്നിവരെ   തിരഞ്ഞെടുത്തു.

 

ഗവേഷണ കൗൺസിലിലേക്കു ഡോ. എസ്.എ. ബിനൂഷ് (ഗവ.എൻജിനീയറിങ് കോളജ്, തിരുവനന്തപുരം), ഡോ. പി. ജയപ്രകാശ് (ഗവ.എൻജിനീയറിങ് കോളജ്, കണ്ണൂർ), ഡോ. വി.ഐ. താജുദ്ദീൻ അഹമ്മദ് (ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ), ഡോ. പി.ആർ. സുരേഷ് (എൻഎസ്എസ്, പാലക്കാട്), ഡോ.ജിൻസ കുരുവിള (എംഎ കോളജ്, കോതമംഗലം), ഡോ. ഇന്ദു പി. നായർ (കോളജ് ഓഫ് എൻജിനീയറിങ്, കിടങ്ങൂർ) എന്നിവരെ തിരഞ്ഞെടുത്തു.

English Summary: APJ Abdul Kalam Technological University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com