ADVERTISEMENT

വിദ്യാർഥികൾ ടിസി ആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്നും കോവിഡ് കാലത്ത് അനാവശ്യ ഫീസുകൾ ഈടാക്കരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളോടു മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.

 

ചില സ്ഥാപനങ്ങൾ ടിസി നൽകുന്നില്ലെന്നു പരാതിയുണ്ട്. ടിസി ഇല്ലെങ്കിലും ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ പ്രവേശനത്തിനു തടസ്സമില്ല. ടിസി ലഭിക്കാത്ത കുട്ടികളുടെ യുഐഡി (തിരിച്ചറിയൽ രേഖ), പഠിക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളിലേക്കു മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. ചില സ്ഥാപനങ്ങൾ കോവിഡ് കാലത്തും ന്യായീകരണമില്ലാതെ കംപ്യൂട്ടർ ഫീസ്, ലൈബ്രറി ഫീസ്, സ്മാർട് ക്ലാസ് റൂം ഫീസ് എന്നിവ ആവശ്യപ്പെടുന്നുണ്ട്. സ്പോർട്സ്–ഗെയിംസ് ഫീസും പിടിഎ ഫണ്ടും ഇൻഷുറൻസുമെല്ലാം ഈ സമയത്തും ആവശ്യപ്പെടുന്നുവെന്നും പരാതിയുണ്ട്.

 

സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തനം നടത്തുന്ന ഒട്ടേറെ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്കു മങ്ങലേൽപിക്കുന്ന സമീപനം ചിലരുടെ ഭാഗത്തുനിന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

English Summary: Education Minister V Sivankutty Speaks about TC Issues In School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com