Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൺകുട്ടികൾക്കു മിലിട്ടറി കോളജ്; അപേക്ഷ 30 വരെ

rimc

ഡെറാഡൂണിലെ രാഷ്‌ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ 2017 ജൂലൈയിൽ ആരംഭിക്കുന്ന ബാച്ചിലെ പ്രവേശനത്തിന് ഈ മാസം 30 വരെ അപേക്ഷിക്കാം. വർഷം രണ്ടു തവണ 25 ആൺകുട്ടികളെ വീതമാണ് ഇവിടെ തിരഞ്ഞെടുക്കുക. പെൺകുട്ടികൾ അപേക്ഷിക്കേണ്ട. വെബ്‌സൈറ്റ് : http://rimc.gov.in. ഡിസംബർ ഒന്നും രണ്ടും തീയതികളിൽ തിരുവനന്തപുരമടക്കം ഇന്ത്യയിലെ വിവിധ തലസ്ഥാനങ്ങളിൽ പരീക്ഷ. 2017 ജൂലൈ ഒന്നിന് ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് ജയിച്ചിരിക്കുകയോ ആകണം.

പ്രായം പതിനൊന്നരയ്‌ക്കും പതിമൂന്നിനും ഇടയിൽ. ജനനത്തീയതി 2004 ജൂലൈ രണ്ടിനു മുൻപോ 2006 ജനുവരി ഒന്നിനു ശേഷമോ ആകരുത്. ആർക്കും പ്രായപരിധിയിൽ ഇളവില്ല. അപേക്ഷാഫോമും പ്രോസ്‌പെക്‌റ്റസും മുൻ ചോദ്യക്കടലാസുകളും കിട്ടാൻ The Commandant, RIMC, Dehradun Cantt. – 248003 (Ph : 0135 – 2752083) എന്ന വിലാസത്തിലേക്ക് എഴുതിച്ചോദിക്കുക.

കത്തിനോടൊപ്പം കമാൻഡാന്റിന്റെ പേരിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ Tel Bhawan Dehradun ശാഖയിൽ (കോഡ് – 01576) മാറാവുന്ന 550 രൂപയുടെ ഡ്രാഫ്‌റ്റ് വേണം. ജാതിസർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്ന പട്ടികവിഭാഗക്കാർ 505 രൂപയുടെ ഡ്രാഫ്റ്റ്. പൂരിപ്പിച്ച അപേക്ഷ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിലെ പരീക്ഷാഭവനിലേക്കാണ് അയയ്ക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം http://keralapareekshabhavan.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഡെറാഡൂണിലേക്ക് അയച്ചുകൂടാ.

Your Rating: