Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി വിജയം ഇനി വിരൽത്തുമ്പിൽ

mobile

എൽഡിസി വിജ്ഞാപനം ഡിസംബറിനുള്ളിൽ വരുമെന്നാണ് കരുതുന്നത്. പിഎസ്‌സി ഉദ്യോഗാർഥികളെ സംബന്ധിച്ചിടത്തോളം പരിശീലനത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിരവധി പുസ്തകങ്ങളുണ്ട്. പുസ്തകങ്ങൾ ചുമന്നുകൊണ്ട് നടക്കാന്‍ കഴിയാത്തവർക്കായി പിഎസ്‌സി വിജയം വിരൽത്തുമ്പിലുറപ്പാക്കുന്ന നിരവധി ആപ്ലിക്കേഷനുകളാണുള്ളത്. പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി നിരവധി അപ്ലിക്കേഷനുകളാണ് ഗൂഗിൾ പ്ലേസ്റ്റോറിലുള്ളത്. സാധാരണഗതിയിൽ പിഎസ്​സിയുമായി ബന്ധപ്പെട്ട തിരയൽ പ്ലേസ്റ്റോറിൽ നടത്തുമ്പോൾ ലഭ്യമാകുന്ന ചില ആപ്ലിക്കേഷനുകളെ പരിചയപ്പെടാം-

കേരള ജികെ കറന്റ് അഫേഴ്സ് 2016
ജനറൽ നോളജ്, ജനറൽ സയൻസ്, രാഷ്ട്രീയം, ഇക്കണോമിക്സ്, സ്പോർട്സ്, എൻജിനീയറിങ്, സമകാലീന സംഭവങ്ങൾ, പുസ്തകങ്ങളും എഴുത്തുകാരും തുടങ്ങിയ വിഷയങ്ങളിലുള്ള നിരവധി ചോദ്യോത്തരങ്ങള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. കേരള പിഎസ്‌സി മാത്രമല്ല യുപിഎസ്‌സി, എസ്എസ്‌സി, ഐബിപിഎസ്, ബാങ്ക് പരീക്ഷകൾ എന്നിവയ്ക്ക് ഈ ആപ്ലിക്കേഷൻ സഹായകമാകും.

ഓഫ്‌ലൈനായും പ്രവർത്തിക്കുന്ന ഈ ആപ്ലിക്കേഷനിൽ 20000 ചോദ്യോത്തരങ്ങളുണ്ട്. മാത്രമല്ല പുതിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. 6.2എംബി ആണ് ആപ്ലിക്കേഷന്റെ സൈസ്. ബബിത കെജിയാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

കേരള പിഎസ്‌സി മാസ്റ്റർ
മോക്ക് ടെസ്റ്റും ഒപ്പം 5400ൽ അധികം ചോദ്യോത്തരങ്ങളും ഇന്റർനെറ്റിന്റെ സഹായമില്ലാതെ ലഭിക്കുന്ന ആപ്പാണ് ഇത്. ബ്രൈഡൽ വേ സൊല്യൂഷനാണ് ഈ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്.

കേരള പിഎസ്‌സി ജികെ
പിഎസ്‌സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് മുൻ ചോദ്യങ്ങളുൾപ്പടെ ലഭിക്കുന്ന ആപ്ലിക്കേഷനാണിത്. 4.1 എംബിയാണ് ഈ ആപ്പിന്റെ സൈസ്, നവീൻകെപിയാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

എൽഡി ക്ലർക്ക് കേരള പിഎസ്‌സി
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എൽഡി ക്ലർക്ക് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് സഹായകമായ ആപ്പാണ് ഇത്. നവീൻകെപിയാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. 28എംബിയാണ് ആപ്പിന്റെ സൈസ്.

പിഎസ്‌സി ഗൈഡ്
മലയാളത്തിലും ഇംഗ്ലീഷിലും പിഎസ്‌സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി ചോദ്യോത്തരങ്ങൾ. ഇംഗ്ലീഷ് വ്യാകരണം എന്നിവയുമുണ്ട്. തെറ്റായ ചോദ്യോത്തരങ്ങൾ‌ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനായി റിപ്പോർട്ട് ബട്ടണും ഉണ്ട്. മാത്യൂ മണപ്പറമ്പിലാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

പിഎസ്‌സി മെമ്മറി കോഡ്സ്
പിഎസ്‌സി ചോദ്യോത്തരങ്ങളും മറ്റും രസകരമായ ട്രോളുകളിലൂടെയും വിവിധ തന്ത്രങ്ങളിലൂടെയും ഓർത്തിരിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. എൽഡി ക്ലർക്ക്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ബിഡിഒ, പഞ്ചായത്ത് സെക്രട്ടറി, ഡെപ്യൂട്ടി കളക്ടർ, സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ ആപ്പ് സഹായകമാകും. zuhapps ആണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.