തിരുച്ചിറപ്പള്ളി NIT: 101 ഒഴിവ്
Mail This Article
×
തിരുച്ചിറപ്പള്ളി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 101 ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. ജനുവരി 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. തസ്തികകളും ഒഴിവുകളും.
ടെക്നിക്കൽ അസിസ്റ്റന്റ്/ ജൂനിയർ എൻജിനീയർ/ എസ്എഎസ് അസിസ്റ്റന്റ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് (26), ജൂനിയർ അസിസ്റ്റന്റ് (16), സീനിയർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രഫർ (7), സൂപ്രണ്ട് (7), ടെക്നീഷ്യൻ (30), സീനിയർ ടെക്നീഷ്യൻ (15).
പ്രായം, യോഗ്യത എന്നിവ എൻഐടികളിലെ അനധ്യാപക തസ്തികകളിലേക്കുള്ള 2019 ലെ റിക്രൂട്മെന്റ് റൂൾസ് പ്രകാരം. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.
അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് 500 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.
www.nitt.edu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.