ADVERTISEMENT

വിവിധ തസ്തിക: 233 ഒഴിവ്

കേന്ദ്ര സർക്കാരിനു കീഴിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒാഫ് ഇന്ത്യയിലെ 233 ഒഴിവിൽ നേരിട്ടുള്ള നിയമനം. ഒാൺലൈൻ അപേക്ഷ നവംബർ 7 വരെ. തസ്തിക, ഒഴിവ്, യോഗ്യത.

∙ടെക്നിക്കൽ ഒാഫിസർ (125): കെമിസ്ട്രി/ബയോകെമിസ്ട്രി/ഫുഡ് ടെക്നോളജി/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ/എഡിബിൾ ഒായിൽ ടെക്നോളജി/മൈക്രോബയോളജി/ഡെയറി ടെക്നോളജി/ അഗ്രികൾചറൽ/ ഹോർട്ടികൾചറൽ സയൻസസ്/ ഇൻഡസ്ട്രിയൽ മൈക്രോബയോളജി/ടോക്സികോളജി/പബ്ലിക് ഹെൽത്ത്/ലൈഫ് സയൻസ്/ബയോടെക്നോളജി/ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി/ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസിൽ പിജി. 

 

അല്ലെങ്കിൽ ഫുഡ് സേഫ്റ്റി/ഫുഡ് സയൻസ്/ഫുഡ് പ്രോസസിങ്/ക്വാളിറ്റി അഷ്വറൻസ് ഇൻ ഫുഡ് സെക്ടർ/ഡയറ്ററ്റിക് ആൻഡ് പബ്ലിക് ഹെൽത്ത്/ന്യൂട്രിഷ്യൻ/ഡെയറി സയൻസ്/ബേക്കറി സയൻസ്/പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജിയിൽ പിജി ഡിപ്ലോമ (കെമിസ്ട്രി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, എഡിബിൾ ഒായിൽ ടെക്നോളജി, മൈക്രോബയോളജി, ഡെയറി ടെക്നോളജി, അഗ്രികൾചറൽ, ഹോർട്ടികൾചറൽ സയൻസസ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ടോക്സികോളജി, പബ്ലിക് ഹെൽത്ത്, ലൈഫ് സയൻസ്, ബയോടെക്നോളജി, ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് പ്രോസസിങ് ടെക്നോളജി, ഫ്രൂട് ആൻഡ് വെജിറ്റബിൾ, മെഡിസിൻ, വെറ്ററിനറി സയൻസസ്, ഫിഷറീസ്, അനിമൽ സയൻസസ് ഇവയിൽ ഏതെങ്കിലും ബിരുദത്തിൽ പഠിച്ചിരിക്കണം). 

 

അല്ലെങ്കിൽ ബിഇ/ബിടെക് (ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/ബയോടെക്നോളജി/ഒായിൽ ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി/ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്)/4 വർഷത്തിൽ കുറയാത്ത ബിരുദം (മെഡിസിൻ/വെറ്ററനറി സയൻസസ്/ഫിഷറീസ്/അനിമൽ സയൻസസ്).

 

∙സെൻട്രൽ ഫുഡ് സേഫ്റ്റി ഒാഫിസർ (37): ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/ബയോടെക്നോളജി/ഒായിൽ ടെക്നോളജി/അഗ്രികൾചറൽ സയൻസ്/വെറ്ററിനറി സയൻസസ്/ബയോകെമിസ്ട്രി/മൈക്രോബയോളജിയിൽ ബിരുദം/മെഡിസിൻ ബിരുദം/കെമിസ്ട്രിയിൽ പിജി/തത്തുല്യം.

∙അസിസ്റ്റന്റ് (33): ബിരുദം.

∙പഴ്സനൽ അസിസ്റ്റന്റ് (19): ബിരുദം, മിനിറ്റിൽ 80 വാക്കു ഷോർട് ഹാൻഡ് വേഗം, മിനിറ്റിൽ 40 വാക്ക് ഇംഗ്ലിഷ് ടൈപ്പിങ്/മിനിറ്റിൽ 35 വാക്കു ഹിന്ദി ടൈപ്പിങ്, കംപ്യൂട്ടർ പരിജ്ഞാനം. 

∙അസിസ്റ്റന്റ് മാനേജർ-ഐടി (4): ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗം)/എംഎസിഎ/ബന്ധപ്പെട്ട ബിരുദം, 5 വർഷ പരിചയം.

∙അസിസ്റ്റന്റ് മാനേജർ (4): ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ്/സോഷ്യൽ വർക്ക്/സൈക്കോളജി/ലേബർ ആൻഡ് സോഷ്യൽ വെൽഫെയറിൽ പിജി ബിരുദം/ഡിപ്ലോമ. അല്ലെങ്കിൽ ലൈബ്രറി സയൻസസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവും 2 വർഷ ലൈബ്രറി പരിചയവും.  

∙ഫുഡ് അനലിസ്റ്റ് (4): പിജി (കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഡെയറി കെമിസ്ട്രി/ഫുഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ)/ബിടെക് (ഡെയറി/ഒായിൽ)/വെറ്ററിനറി സയൻസസ് ബിരുദം/അസോഷ്യേറ്റ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് കെമിസ്റ്റ്/തത്തുല്യം, 3 വർഷ പരിചയം.

∙ജൂനിയർ അസിസ്റ്റന്റ് (3): പ്ലസ് ടു/തത്തുല്യം.

∙ഐടി അസിസ്റ്റന്റ് (3): ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ പിജി ഡിപ്ലോമ/ബിരുദം/തത്തുല്യവും. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/തത്തുല്യം. 

∙ഹിന്ദി ട്രാൻസ്‌ലേറ്റർ (1): പിജി, ട്രാൻസ്‌ലേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും) 2 വർഷ ട്രാൻസ്‌ലേഷൻ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും).

പ്രായപരിധി: ഫുഡ് അനലിസ്റ്റ്-35, ജൂനിയർ അസിസ്റ്റന്റ്-25, മറ്റുള്ളവയിൽ 30. അർഹർക്ക് ഇളവ്,

ഫീസ്: 1500 രൂപ. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, സ്ത്രീകൾ, വിമുക്തഭടൻ, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ. 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) മുഖേന. ഫുഡ് അനലിസ്റ്റിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആണു നടത്തുക. ഒന്നാം ഘട്ട സിബിടിക്കു തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിന് എറണാകുളവും ആണു പരീക്ഷാകേന്ദ്രം.

 

ഡയറക്ടർ, മാനേജർ: 21 ഒഴിവ് 

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ), ഡപ്യൂട്ടി മാനേജറുടെ 21 ഒഴിവിൽ നേരിട്ടുള്ള നിയമനം. ഒാൺലൈൻ അപേക്ഷ നവംബർ 7 വരെ. അഡ്മിൻ ആൻഡ് ഫിനാൻസ്, ലീഗൽ, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ്, മാർക്കറ്റിങ് വിഭാഗങ്ങളിലാണ് അവസരം. പ്രായപരിധി: 35.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. www.fssai.gov.in 

 

English Summary: Food Safety and Standards Authority of India

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com