Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനുള്ളിൽ കയറി വീട്ടുകാരെ ഞെട്ടിച്ച കൂറ്റൻ രാജവെമ്പാല

Enormous King Cobra Invades Home

മൂർഖനും രാജവെമ്പാലയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഈ ദൃശ്യം കണ്ടാൽ മനസിലാകും. സാധാരണ ഗതിയിൽ മനുഷ്യൻമാരുമായി ഏറ്റുമുട്ടാൻ രാജവെമ്പാലകൾ തുനിയാറില്ല. എന്നാൽ മൂർഖൻമാർ അങ്ങനെയല്ല. ഒരു കൈ പയറ്റി നോക്കും. മലേഷ്യയിലെ ഒരു വീട്ടിൽ കയറിയ രാജവെമ്പാല ഏറ്റുമുട്ടലിനൊന്നും തുനിയാതെ ജനൽവഴി കയറി രക്ഷപെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വെറും രാജവെമ്പാലയല്ല 15 അടിയോളം വരുന്ന കൂറ്റൻ പാമ്പാണ് വീ‌ടിനുള്ളിൽ കടന്ന് വീട്ടുകാരെ ഞെട്ടിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഡെറിക് യിഫാൻ ആണ് രാജവെമ്പാലയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് .

ജൂൺ 18നാണ് ബാടു പഹാടിലുള്ള വീട്ടിൽ രാജവെമ്പാല നുഴഞ്ഞുകയറിയത്. പതിവില്ലാത്ത ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് സാധനങ്ങൾക്കിടയിലൂടെ ഇഴഞ്ഞുവരുന്ന രാജവെമ്പാലയെ കണ്ടത്. വീട്ടുകാർ ബഹളം വച്ചപ്പോൾ പതറിയ ഭീമൻ രാജവെമ്പാല ജനലിലൂടെ മുകളിലേക്കു കയറി പുറത്തേക്ക് രക്ഷപെടുകയും ചെയ്തു.

വീട്ടുകാർ വിവരമറിയിച്ച് വനപാലകരെത്തിയപ്പോഴേക്കും പാമ്പ് രക്ഷപെട്ടിരുന്നു. രക്ഷപെട്ട രാജവെമ്പാല ഇനിയും എപ്പോൾ വേണമെങ്കിലും വീടിനുള്ളിലേക്ക് വരാമെന്ന ആശങ്കയിലാണു വീട്ടുകാർ. ഡെറിക് പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ 40 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

related stories