Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം ജീവന്‍ നല്‍കി വിഷപ്പാമ്പില്‍ നിന്ന് ഉടമയെ രക്ഷിച്ച നായ

Spike Spike attacked the cobra after finding it in his owner's back garden. Image credit : Caters News Agency

ദക്ഷിണാഫ്രിക്കിലെ യോര്‍ക്ക്ഷെയറിലുള്ള ടെറിയറിലാണ് സ്പൈക്ക് എന്ന നായ തന്‍റെ ഉടമയെ സ്വന്തം ജീവന്‍ നല്‍കി മരണത്തില്‍ നിന്നു രക്ഷിച്ചത്. വീടിനു മുന്‍വശത്തുള്ള തോട്ടത്തില്‍ ഉടമയായ ലൂസിക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു സ്പൈക്ക്. ഇതിനിടിലാണ്. ഉടമയെ ആക്രമിക്കാനെത്തിയ  മൂര്‍ഖന്‍ പാമ്പിനെ സ്പൈക്ക് കീഴ്പ്പെടുത്തിയത്. പോരാട്ടത്തിനിടയില്‍ വായില്‍ കടിയേറ്റതാണ് സ്പൈക്കിന്‍റെ മരണത്തിനു കാരണമായത്. സ്പൈക്കിനൊപ്പം പാമ്പിന്‍റെ കടിയേറ്റ് 2 വയസ്സുള്ള നായ പ്രിന്‍സസും ജീവൻ വെടിഞ്ഞു.

സ്പൈക്ക് പാമ്പിനെ നേരിട്ടില്ലായിരുന്നവെങ്കില്‍ തനിക്ക് കടിയേല്‍ക്കാനുള്ള സാധ്യതയുണ്ടായരുന്നെന്ന് ഉടമയായ ലൂസിയും പറയുന്നു. ദക്ഷിണാഫ്രിക്കയില്‍  ശൈത്യകാലമായതിനാല്‍ പാമ്പുകള്‍ ദീര്‍ഘകാല ഉറക്കത്തില്‍ കഴിയേണ്ട സമയമാണിത്. അയല്‍ക്കാര്‍ അവരുടെ തേട്ടത്തിലെ കല്ലുകള്‍ മാറ്റിയതിനിടെയിൽ പാമ്പ് ഭയന്ന് തങ്ങളുടെ തോട്ടത്തിലെത്തിയതാകാമെന്നാണ് ലൂസി കരുതുന്നത്. നായ പാമ്പുമായി ഏറ്റുമുട്ടുന്നതു കണ്ട ലൂസി സഹായത്തിനായി അയല്‍ക്കാരെ വിളിച്ചു തോട്ടത്തിലെത്തിയപ്പോഴേക്കും സ്പൈക്ക് പാമ്പിനെ കൊന്നു കഴിഞ്ഞിരുന്നു.

പാമ്പിന്‍റെ കടിയേറ്റ പ്രിന്‍സസ് എന്ന നായ അപ്പോഴേക്കും തളര്‍ന്നു വീണു. അതേസമയം സ്പൈക്ക് കടിയേറ്റതാുള്ള ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. എന്നാല്‍ പ്രിന്‍സസിനേക്കാന്‍ മുന്‍പ് സ്പൈക്ക് ജീവൻ വെടിഞ്ഞു. കടിയേറ്റ് അര മണിക്കൂറിനുള്ളിലായിരുന്നു സ്പൈക്കിന്‍റെ മരണം. പ്രിന്‍സസിനെ ഇതിനിടെയിൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ പ്രിന്‍സസും മരണത്തിനു കീഴടങ്ങി. 

ഉടമസ്ഥര്‍ ഉപേക്ഷിച്ച സ്പൈക്കിനെ 6  വര്‍ഷം മുന്‍പാണ് ലൂസി നായകള്‍ക്കായുള്ള സംരക്ഷണ കേന്ദ്രത്തില്‍ നിന്നു ദത്തെടുക്കുന്നത്. മരിക്കുമ്പോള്‍ സ്പൈക്കിന് 10 വയസ്സായിരുന്നു. 5 പട്ടികളുള്ള ലൂസിയുടെ ഏറ്റവും ചെറിയ പട്ടിയായിരുന്നു സ്പൈക്ക്. സംരക്ഷണത്തിനല്ല ഓമനിക്കാന്‍ വേണ്ടിയാണ് സ്പൈക്കിനെ  ലൂസി വളര്‍ത്തിയിരുന്നത്. എന്നാല്‍ അവശ്യഘട്ടത്തില്‍ സ്പൈക്ക് തന്നെ ലൂസിയുടെ ജീവൻ രക്ഷക്കിക്കാനായി എത്തുകയും ചെയ്തു.