Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനമ്മമാരെ പറ്റിക്കാൻ ശ്രമിച്ച കുട്ടിയാനയ്ക്കു പറ്റിയ പറ്റ്

baby-elephant2

അച്ഛനമ്മമാരെ പറ്റിക്കാൻ ശ്രമിച്ച കുട്ടിയാനയുടെ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ആഫ്രിക്കൻ സാവന്നയിലാണ് രസകരമായ ഈ സംഭവം നടന്നത്. അച്ഛനമ്മമാരുടെ ശ്രദ്ധ തന്നിലേക്കാകർഷിക്കാനാണ് കുട്ടിയാന ശ്രമിച്ചത്. അതിനായി പുൽമേട്ടിൽ ഇരുന്നും കിടന്നും റോഡിലേക്കു മറിഞ്ഞു വീണു കൈകാലിട്ടടിച്ചുമൊക്കെ ശ്രമിച്ചു നോക്കി. എന്നാൽ പിന്നാലെയെത്തിയ അച്ഛനും അമ്മയും ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോയി. കുട്ടിയാനയുടെ നമ്പരൊന്നും അവരുടെയടുത്ത് വിലപ്പോയില്ല.

തന്റെ പ്രകടനമൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നു മനസിലാക്കിയ കുട്ടിയാന അഭ്യാസം നിർത്തി പൊടിയുംതട്ടി തനിയെ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയാനയ്ക്കു പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.നിരവധി ആളുകൾ ഇപ്പോൾ തന്നെ ഈ വിഡിയോ കണ്ടു കഴി‍ഞ്ഞു.