Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന്റെ കളിപ്പാട്ടങ്ങൾക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പ് ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

snake

കുഞ്ഞിന്റെ കളിപ്പാട്ടങ്ങൾക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പിനെ കണ്ട അമ്മ ഞെട്ടി. ക്വീൻസ്‌ലൻഡിലെ ഗോൾഡ് കോസ്റ്റിലാണ് സംഭവം നടന്നത്. കുട്ടിയുണ്ടാക്കിയ ലൈഗോ ടവറിൽ ചുറ്റിയ നിലയിലായിരുന്നു ഉഗ്രവിഷമുള്ള ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് ആയിരുന്നു ഇത്. 

മകന്റെ മുറിയിൽ കളിപ്പാട്ടത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന വലിയ പാമ്പിനെ കണ്ട ഉടൻതന്നെ അമ്മ പാമ്പു പിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു. വിഷമില്ലാത്ത കാർപെറ്റ് പൈതൺ വഭാഗത്തിൽ പെട്ട പാമ്പാണിതെന്നായിരുന്നു അമ്മയുടെ വിചാരം എന്നാൽ പാമ്പുപിടിത്ത വിദഗ്ദ്ധരെത്തി  പാമ്പിനെ പിടിച്ചപ്പോഴാണ് അതീവ അപകടകാരിയും ഉഗ്രവിഷമുള്ളതുമായ ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണെന്ന് മനസിലാക്കിയത്.

കളിപ്പാട്ടത്തിനിടയിലിരുന്ന പാമ്പിന് 1.7 മീറ്റർ നീളമുണ്ടായിരുന്നു. ഗാരേജ് വഴിയാകാം പാമ്പ് കുട്ടിയുടെ മുറിയിൽ പ്രവേശിച്ചതെന്നാണ് നിഗമനം. ഗോൾഡ് കോസ്റ്റ് ആൻഡ് ബ്രിസ്ബേൻ സ്നേക്ക് ക്യാച്ചേഴ്സിലെ വിദഗ്ദ്ധരാണ് പാമ്പിനെ പിടികൂടിയത്. ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ചിത്രങ്ങൾ കണ്ടുകഴിഞ്ഞു.

related stories