Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്രാവിൻ കുഞ്ഞിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിക്കു കിട്ടിയ പണി

tourist-grabs-baby-shark

ബ്രസീലിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതിയ്ക്കാണ് കടൽത്തീരത്തെത്തിയ സ്രാവിൻ കുഞ്ഞിനെ പിടിച്ച് സെൽഫിയെടുത്തവഴി പണി കിട്ടിയത്. തീരത്തുകൂടി നീന്താനെത്തിയ സ്രാവിൻ കുഞ്ഞിനെ സെൽഫിയ്ക്കായി കയ്യിലെടുത്തതായിരുന്നു യുവതി. എന്നാൽ വെള്ളത്തിൽ നിന്നും പുറത്തെടുത്ത ഉടനെ സ്രാവ് യുവതിയുടെ വിരലുകളിൽ കടിച്ചു പിടിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ഏറെ പരിശ്രമിച്ച ശേഷമാണ് വിരലുകളിൽ നിന്നും സ്രാവിന്റെ പിടി വിടുവിക്കാനായത്.

നാലു തുന്നിക്കെട്ടലുണ്ടെങ്കിലും യുവതിയുടെ പരിക്ക് ഗുരുതരമല്ല. സംരക്ഷിത വിഭാഗത്തിൽ പെട്ട ലെമൺ ഷാർക്കിനെയാണ് യുവതി സെൽഫിയ്ക്കായി ചേർത്തു പിടിച്ചത്. അതുകൊണ്ടുതന്നെ യുവതിയും ഭർത്താവും നിയമാനുസരണം വലിയൊരു തുക പിഴയും അടയ്ക്കേണ്ടി വന്നു.

Your Rating: