Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നദിയിലൂടെ പശുവിനെ വലിച്ചുകൊണ്ടുപോകുന്ന കൂറ്റൻ മുതലയുടെ ദൃശ്യങ്ങൾ

crocodile

നദിയിലൂടെ പശുവിനെ വലിച്ചുകൊണ്ടുപോകുന്ന കൂറ്റൻ മുതലയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ഓസ്ട്രേലിയയിലെ കിമ്പർലിയിൽ മീൻ പിടിക്കാനിറങ്ങിയ പ്രദേശവാസിയായ ജസ്റ്റിൻ ലോറിമർ എന്ന യുവാവാണ് ഡ്രോൺ ഉപയോഗിച്ച് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയത്. ഏകദേശം 20 അടിയോളം നീളമുണ്ടായിരുന്ന മുതല ഒരു വലിയ പശുവിനെയും കടിച്ചുവലിച്ചാണ് നദിയിലൂടെ നീന്തിയത്.

പടിഞ്ഞാറൻ ഓസ്ട്രേലിയയിലുള്ള ബാറാമുണ്ടി നദിയിൽ നിന്നാണ് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയത്. മുതല കരയിൽ നിന്നും കടിച്ചെടുത്തു കൊണ്ടുവന്നതായിരുന്ന പശുവിനെ. നദിയുടെ നടുവിലെത്തിയ മുതല പിന്നാലെ ബോട്ടിലെത്തി ശല്യപ്പെടുത്തിയതിനാലാകണം ഇരയെ വിട്ട് നദിയുടെ ആഴങ്ങളിലേക്ക് മറഞ്ഞു. ഈ നദിയിൽ ഏകദേശം 150തോളം മുതലകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്ന്. ജൂലൈ 24ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ ഒരുലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.