ADVERTISEMENT

ആളുകൾ നോക്കി നിൽക്കെ കീഴ്ക്കാം തൂക്കായ കൂറ്റൻ മലയുടെ ഭാഗം അടർന്നു വീഴുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗൊമേറ ബീച്ചിലാണ് നടുക്കുന്ന സംഭവം നടന്നത്. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചൽ നിക്ടർ ടോറസ് ആണ് ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

കടലിന് അഭിമുഖമായി നിൽക്കുന്ന ഭാഗത്താണ് മലയിടിച്ചിലുണ്ടായത്. മുൻപ് തന്നെ മലയിൽ വിളളലുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ഭാഗത്ത് പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. ആളുകൾ അപകടത്തിൽ പെട്ടതായി സൂചനയില്ല. നിരവധി വാഹനങ്ങൾ അവിടെയുണ്ടായിരുന്നതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെത്തിയിട്ടുണ്ട്. മണ്ണ് നീക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. സമീപത്തുണ്ടായിരുന്ന റിസോർട്ടിലുണ്ടായിരുന്നവരാണ് മല ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പകർത്തിയത്.

English Summary: Shocking Video Shows A Huge Chunk Of Cliff Collapsing Near Beachgoers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com