ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നതിൽ കേരളം പിന്നിലെന്ന് വിവരാവകാശ രേഖ. വനങ്ങളുടെ ഗുണനിലവാരവും വിസ്തീർണ്ണവും വർധിപ്പിക്കാൻ ആരംഭിച്ച ദേശീയ പദ്ധതിയായ ഗ്രീൻ ഇന്ത്യ മിഷനു കേന്ദ്ര സർക്കാർ 2015 മുതൽ  കേരളത്തിനു നൽകിയ 25.47 കോടി രൂപയിൽ ചെലവാക്കിയത് 9.88 കോടി രൂപ മാത്രം.

കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾക്കാണു കേന്ദ്ര ഫണ്ട് അനുവദിച്ചത്. ഇതിൽ മിസോറം, സിക്കിം, പഞ്ചാബ്, മണിപ്പുർ, കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ ഫണ്ട് പൂർണമായും ചിലവഴിച്ചുവെന്നു കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ ഇതുവരെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. ജൈവവൈവിധ്യം, ജലം, ജൈവ വസ്തുക്കൾ, കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ, നിർണായക ആവാസ വ്യവസ്ഥകൾ മുതലായവ സംരക്ഷിക്കുകയാണ് ഗ്രീൻ ഇന്ത്യ മിഷന്റെ പ്രധാന ലക്ഷ്യം.

സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ടും ചെലവഴിച്ച തുകയും (കോടിയിൽ)

ആന്ധ്രപ്രദേശ്                    4.17           3.72

ഛത്തീസ്ഗഡ്                     66.63        66.27

ഹിമാചൽ പ്രദേശ്             17.09           -

ജമ്മു കശ്മീർ                     25.73          -

കർണാടക                        8.97            8.97

കേരളം                              25.47          9.88

മധ്യപ്രദേശ്                       54.81            54.38

മഹാരാഷ്ട്ര                     10.30            7.65

മണിപ്പുർ                          38.37            38.24

മിസോറം                          72.95           72.95

ഒഡീഷ                             49.57           38.50

പഞ്ചാബ്                          15.52            15.59

സിക്കിം                            8.64               8.47

ഉത്തരാഖണ്ഡ്                  48.10               44.94

പശ്ചിമ ബംഗാൾ              9.43                -

 

English Summary: Climate vhange: Kerala has failed to utilise central funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com