Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നായ്ക്കളുടെ പിറകെ അലഞ്ഞു ; അംഗീകാരമായിക്കിട്ടിയത് രണ്ട് പുരസ്കാരങ്ങൾ

wolves WOLF

ആറുമാസമാണ് ഒരു ചെന്നായയെ കണ്ടെത്താനായി കുർപാകറും സേനാനിയും അലഞ്ഞത്. വീണ്ടും ഒരു ആറുമാസം വേണ്ടി വന്നു ചെന്നായ്ക്കൂട്ടത്തെ കണ്ടുമുട്ടാൻ. ആ വൈൽഡ് ലൈഫ് സിനിമസംവിധായകരുടെ അലച്ചിലുകൾക്കും കഠിനാധ്വാനത്തിനും പ്രതിഫലമായി ലഭിച്ചത് രണ്ട് അവാർഡുകളാണ്.

Walking with Wolves എന്ന ഡോക്യുമെൻറിക്കാണ് CMS Vatavaran Environment അവാർഡും വൈൽഡ് ലൈഫ് ഫിലിം അവാർഡും ലഭിച്ചത്. മികച്ച ഛായാഗ്രഹണത്തിനുള്ള വൈൽഡ് ലൈഫ് കൺസർവേഷൻെറ അവാർഡും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

കർണാടക സ്വദേശികളായ ഈ വൈൽഡ് ലൈഫ് ഫിലിംമേക്കേഴ്സിൻെറ ചെന്നായ്ക്കളുടെ പുറകേയുള്ള മൂന്ന് വർഷത്തെ പ്രയാണത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ. 2011 മുതൽ ബല്ലാരി, റയ്ച്ചർ, കോപ്പൽ, മഹാരാഷ്ട്രാ ബോർഡർ എന്നിവിടങ്ങളിലെല്ലാം ചെന്നായ്ക്കളെ തേടി ഇവർ അലഞ്ഞു.

കടുവകളേക്കാൾ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളാണ് ചെന്നായ്ക്കൾ. എന്നാൽ ഇവ അവഗണിക്കപ്പെടുന്ന കാഴ്ചയാണ് എങ്ങും കുർപാകർ പറയുന്നു. വൈൽഡ്‌ലൈഫ് ഫിലിംമേക്കറായി 25 വർഷത്തെ അനുഭവസമ്പത്താണ് ഇദ്ദേഹത്തിനുള്ളത്.

മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് ഇവ വസിക്കുന്നതെങ്കിലും തുറസായ സ്ഥലങ്ങളിൽ ഇവയെ കണ്ടെത്താൻ വളരെ പ്രയാസമാണ്. മനുഷ്യരുടെ കയ്യിലകപ്പെടാതെ സൂത്രത്തിൽ നടക്കാൻ ഈ വിരുതർക്കറിയാം പുരസ്കാര ജേതാക്കൾ പറയുന്നു.

അലഞ്ഞു തിരിയുന്ന ആട്ടിടയൻമാരുമായാണ് ചെന്നായ്ക്കൾക്ക് ചങ്ങാത്തം.സാഹോദര്യ ബന്ധത്തിനു തുല്യമായ ഒരു ബന്ധമാണ് ഇരുവർക്കുമിടയിലുള്ളതെന്നും. ഇതിനെ പറ്റി വിശദമായി ഡോക്യുമെൻറിയിൽ പ്രതിപാദിക്കുന്നുണ്ടെന്നും അവർ പറയുന്നു.

മുൻപ് കുർപാകറും സേനാനിയും 16 വർഷത്തെ പഠനത്തിനു ശേഷം തയാറാക്കിയ വൈൽഡ് ഡോഗിനെക്കുറിച്ചുള്ള ചിത്രം ഗ്രീൻ ഓസ്കർ അടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. ഇപ്പോൾ ഹിമാലയത്തിലെ സ്നോ ലെപ്പേർഡിനെക്കുറിച്ച് ഒരു ചിത്രത്തിനുവേണ്ടിയുള്ള പണിപ്പുരയിലാണവർ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.