Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂട് കാലികൾക്കും ഹാനികരം

cow-drinking-water

കാലികളുടെ ആരോഗ്യത്തെഹാനികരമായി ബാധിക്കുന്നത് ഒഴിവാക്കാൻ തൊഴുത്തിൽഫാൻഉൾപ്പെടെയുള്ള മുൻകരുതൽഏർപ്പെടുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്. തൊഴുത്തുംകോഴികളുടെ ഷെഡും വെള്ളപൂശുന്നത് നല്ലതാണ്. വെള്ള നിറംചൂടിനെ ആഗിരണം ചെയ്യില്ല.

മറ്റു നിർദേശങ്ങൾ

*രാവിലെയും വൈകിട്ടുമായിതീറ്റ നൽകുക. പല തവണയായിതീറ്റ നൽകുന്നതാണ് ഉത്തമം

*പകൽ മരത്തണലിൽ കെട്ടിയിടുന്നതാണ് നല്ലത്. തൊഴുത്തിനു ചുറ്റും തണൽമരങ്ങൾവച്ചു പിടിപ്പിക്കുന്നതും ഗുണകരമാണ്

*ഗർഭിണികളായ പശുക്കളെയും ആടുകളെയും വേനൽച്ചൂടിൽ മേയാൻ വിടരുത്

*പച്ചപ്പുല്ല് നൽകുക. സിഒ 3പോലുള്ള പുല്ലുകൾ കുറഞ്ഞജലസേചനം വഴി പ്ലാസ്റ്റിക് ചാക്കുകളിൽ വളർത്താം.

  • ധാതുലവണങ്ങളുടെ കുറവുനികത്താൻ ദിവസേന 25 ഗ്രാംസോഡാപ്പൊടിയും (സോഡിയംബൈകാർബണേറ്റ്), ധാതുലവണമിശ്രിതവും (കാൽസ്യപ്പൊടി) നൽകുക. 25 ഗ്രാം എന്നു പറഞ്ഞാൽ ഒരു തീപ്പെട്ടികൂടിൽ ഉൾക്കൊള്ളുന്ന അത്രയും അളവ്

*ശുദ്ധമായ തണുത്ത വെള്ളംയഥേഷ്ടം നൽകുക.

  • ഇടക്കിടെ വെള്ളം തളിച്ച് ദേഹംതണുപ്പിക്കുന്നത് നല്ലതാണ്.കോരി ഒഴിച്ചു പാഴാക്കേണ്ടതില്ല.തൊലി നനച്ചുകൊടുക്കയേ വേണ്ടൂ.

*ഷീറ്റു മേഞ്ഞ തൊഴുത്താണെങ്കിൽ മുകളിൽ പട്ടയോ, ചപ്പിലയോ ചാക്കോ വിരിക്കുന്നത്ചൂടു കുറയ്ക്കാൻ സഹായിക്കും.

  • വേനൽച്ചൂടു മൂലം വിശപ്പുംപ്രതിരോധ ശക്തിയും കുറയും.രോഗങ്ങൾക്കു സാധ്യത ഏറെയാണ്. താൽക്കാലിക വന്ധ്യത,ഗർഭമലസൽ, ഉൽപാദനം കുറയൽ എന്നിവയും ഉണ്ടാകും.
Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer