Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്‍സിബാറിലെ നീരാളി വേട്ടക്കാര്‍

zanzibar octopus hunting

വെള്ളമണൽത്തരികളും തെളിഞ്ഞ നീലക്കടലും ചേര്‍ന്നു കാഴ്ചയുടെ വിരുന്നൊരുക്കുന്നൊരുക്കുന്ന പ്രദേശമാണ് സാന്‍സിമാര്‍. ടാന്‍സാനിയയിലെ ഈ മനോഹര ദ്വീപ് നീരാളി വേട്ടയും നീരാളി വിഭവങ്ങളും പ്രശസ്തമാണ്. തീരത്തോടു ചേര്‍ന്നു നടന്നു കുന്തം ഉപയോഗിച്ചാണു ഇവിടുത്തുകാര്‍ നീരാളിയെ വേട്ടയാടുന്നത്.

വേലിയിറക്ക സമയത്താണു നീരാളി വേട്ട വൻതോതിൽ നടക്കുന്നത്. പ്രദേശവാസികളുടെ മുഖ്യവരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. നീരാളി വിഭവങ്ങള്‍ക്കു സാന്‍സിബാറിലെ ഹോട്ടലുകളില്‍ വലിയ വിലയാണെങ്കിലും വേട്ടയാടി എത്തിക്കുന്നവര്‍ക്കു തുച്ഛമായ വിലയേ ലഭിക്കൂ. ഒരു ദിവസം ഒരാള്‍ ഏകദേശം പത്തോളം നീരാളികളെ പിടിക്കും .

Octopus

പ്രാദേശിക ഹോട്ടലുകളിലേക്കു മാത്രമല്ല ഇടനിലക്കാര്‍ വഴി വിദേശത്തേക്കും ഇവിടെനിന്നു നീരാളികളെ കയറ്റി അയക്കുന്നുണ്ട്. വിദേശത്തു നിന്ന് ആവശ്യം വര്‍ദ്ധിച്ചതോടെ നീരാളി വേട്ടയിലും വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ധാരാളം പവിഴപ്പുറ്റുകളുള്ള ദ്വീപു കൂടിയാണ് സാന്‍സിബാര്‍. അതുകൊണ്ടു തന്നെ നീരാളികള്‍ മാത്രമല്ല വിവിധ തരത്തിലുള്ള മത്സ്യങ്ങള്‍, ഞണ്ടുകള്‍ എന്നിവയും എളുപ്പത്തില്‍ ലഭിക്കുന്ന കടല്‍ വിഭവങ്ങളുടെ പട്ടികയില്‍ പെടും. പവിഴപ്പുറ്റുകള്‍ക്കിടയില്‍ പാമ്പ് ഉള്‍പ്പടെ വിഷമുള്ള ജീവികളുണ്ടാകും എന്നതിനാല്‍ ഈ വേട്ട പലപ്പോഴും സുരക്ഷിതവുമല്ല.

Your Rating: