Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാമ്പുകള്‍ക്ക് വേണ്ടി 2 മാസത്തേക്ക് ഗതാഗതം നിരോധിച്ച റോഡുകള്‍

Snake

അമേരിക്കയിലെ ഇല്ലിനോയിസിലാണ് എല്ലാ വര്‍ഷവും ഒരു മാസത്തേക്ക് ഇവിടുത്തെ ചില റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത്. സ്നേക്ക് റോഡുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. സ്നേക്ക് ഫെസ്റ്റിവല്‍ എന്ന പേരില്‍ പ്രശസ്തമായ പാമ്പുകളുടെ കൂട്ടത്തോടെയുള്ള യാത്ര മുന്നില്‍ കണ്ടാണ് ഈ നിയന്ത്രണം. വേനല്‍ക്കാലം കഴിഞ്ഞ് മഞ്ഞു കാലത്ത് സുരക്ഷിതമായി ഉറങ്ങാന്‍ ഇടം തേടിയാണ് പാമ്പുകളുടെ ഈ യാത്ര. 

തെക്കന്‍ ഇല്ലിനോയിസിലെ ഷോവ്നി ദേശീയ വനത്തിലാണ് ഈ റോഡുകളുള്ളത്.14 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. സെപ്റ്റംബര്‍ 1ന് തുടങ്ങിയ നിരോധനം ഒക്ടോബര്‍ 30 വരെ തുടരും. കാല്‍നടയാത്രക്കാര്‍ക്ക് ഈ നിരോധനം ബാധകമല്ല.

പാമ്പുകള്‍ മാത്രമല്ല തവളകള്‍ ഉള്‍പ്പടെയുള്ള പല ഉഭയ ജീവികളും ഈ സമയത്ത് കൂട്ടത്തോടെ വടക്കു നിന്നും തെക്കോട്ടേക്കുള്ള ഈ കൂട്ട പാലായനത്തില്‍ പങ്കാളികളാകും. മഞ്ഞുകാലത്ത് ദീര്‍ഘ നാളത്തേക്ക് ഉറങ്ങുന്നവയാണ് ഈ ജീവികളെല്ലാം. ഓഗസ്റ്റ് പകുതി മുതല്‍ തുടങ്ങുന്ന ഇവയുടെ പലായനം നവംബര്‍ വരെ നീണ്ട് നില്‍ക്കും.

Shawnee National Forest

ഇല്ലിനോയിസിലെ 66 ശതമാനം ഉഭയജീവികളും 59 ശതമാനം ഇഴജന്തുക്കളും ഷോവ്നി വനമേഖലയിലാണുള്ളത്. ഷാവോനി മാതൃക സ്വീകരിച്ച് അമേരിക്കയിലെ വടക്കന്‍ പ്രവശ്യകളില്‍ പലയിടത്തും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

related stories